പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യം..സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധം.

കൊച്ചി:റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. കാലാവധി നീട്ടുന്നത് പ്രായോഗികമല്ലെന്നാണ് പിഎസ്‌സിയുടെ വാദം. നിലപാടിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനുമുന്നിൽ ഉദ്യോഗാർത്ഥികൾ മുടിമുറിച്ചു പ്രതിഷേധിച്ചു. 493 റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ഈ മാസം നാലിന് അവസാനിക്കും. ഇത്രയും ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് പ്രായോഗികമല്ലെന്ന് പിഎസ്‌സി ഹരജിയിൽ വ്യക്തമാക്കി. അതിനാൽ എൽജിഎസ് റാങ്ക്‌ലിസ്റ്റ് നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് കമ്മീഷന്റെ ആവശ്യം. ഹൈക്കോടതിയിൽനിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നാണ് എൽജിഎസ് ഉദ്യോഗാർത്ഥികൾ ഇതിന് നൽകിയ മറുപടി.ലാസ്റ്റ് ​ഗ്രേഡ് സർവന്റ്സ്, അധ്യാപകർ, വനിതാ കോൺസ്റ്റബിൾ തുടങ്ങി വിവിധ റാങ്ക് ഹോൾഡേഴ്സാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നത്. ഇവരുടെയൊക്കെ കാലാവധി ഓ​ഗസ്റ്റ് നാലിന് അവസാനിക്കുകയാണ്. ഈ റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ പ്രതിഷേധം നടക്കുന്നത്.

പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇന്ന് ആവർത്തിച്ചിരുന്നു. ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനികാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ അസോസിയേഷനാണ് ഏറ്റവും ആദ്യം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങിയത്. ഒരു വർഷമായിരുന്നു ഇവരുടെ കാലാവധി. 2020 ഓ​ഗസ്റ്റ് നാലിനാണ് ഈ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഇതിന് ശേഷം കൊറോണ, ലോക്ക്ഡൗൺ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ വന്നതോടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞു. തുടർന്ന് ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസം കൂടി നീട്ടി നൽകമണമെന്നായിരുന്നു ഇവരുടെ ആവശ്യം.

നിശ്ചിത കാലപരിധി വച്ച് മാത്രമേ കാലാവധി നീട്ടാൻ സാധിക്കൂ എന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഒരു വർഷമാണ് സാധാരണ ഗതിയിൽ പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി. അസാധാരണ സാഹചര്യങ്ങളിലാണ് റാങ്ക്ലിസ്റ്റ് കാലാവധി നീട്ടാൻ പി എസ് സിക്ക് ശുപാർശ നൽകുന്നത്. കൊവിഡ് കാലത്ത് പി എസ് സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ തടസം വന്നിട്ടില്ലന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. മുഴുവൻ ഒഴുവുകളിലും നിയമനം നടത്തുക എന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ, ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. സാധാരണ ഗതിയിൽ ഒരു വർഷമാണ് റാങ്ക്‌ലിസ്റ്റ് കാലാവധി. പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്ക്. ആഗസ്റ്റ് നാലിന് അവസാനിക്കുന്ന എല്ലാ റാങ്ക്‌ലിസ്റ്റുകൾക്കും മൂന്നുവർഷം കാലാവധി കഴിഞ്ഞിട്ടുണ്ട്. നിയമന നിരോധനം ഉണ്ടെങ്കിലേ മൂന്ന് വർഷത്തിൽ കൂടുതൽ നീട്ടാൻ കഴിയൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സർക്കാരിന്റെയും പിഎസ്‌സിയുടെയും നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സെക്രട്ടേറിയറ്റിനുമുൻപിൽ സമരത്തിലുള്ള ഉദ്യോഗാർത്ഥികൾ മുടിമുറിച്ചു പ്രതിഷേധിച്ചത്. വനിത സിവിൽ പൊലീസ് ഓഫീസർ ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു സമരം.

സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ചു. കോവിഡ്, പ്രളയ കാലഘട്ടത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അത് കണക്കിലെടുത്ത് റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. വനിതകളോട് സർക്കാർ വിവേചനം കാണിക്കുകയാണെന്നും സർക്കാർ ചർച്ചയ്ക്കുപോലും തയാറാകുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ലിസ്റ്റിന്റെ പേരിൽ സർക്കാർ തുടരുന്ന കടുംപിടിത്തം അവസാനിപ്പിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ഒരു വട്ടമെങ്കിലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകണം. വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

Top