താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു.സ്ഥിരപ്പെടുത്തൽ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രിസഭായോഗം

തിരു :താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമായിരുന്നു. സ്ഥിരപ്പെടുത്തൽ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. അതേസമയം, ആരോഗ്യം, റവന്യു വകുപ്പുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.മന്ത്രിസഭായോഗ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഉദ്യോഗാർഥികൾ പ്രതികരിച്ചു. 2.30ന് വാർത്താസമ്മേളനം നടത്തി നിലപാട് വിശദീകരിക്കും.

സ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നുവെന്നും മന്ത്രിസഭായോഗം വിലയിരുത്തി.കരാര്‍ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുന്നത്. മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിരവധി വകുപ്പുകളാണ് സ്ഥിരപ്പെടുത്തല്‍ ശുപാര്‍കളുമായി മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം തേടി എത്തിയത്. എന്നാല്‍ ഏറെ വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ ഇനി സ്ഥിരപ്പെടുത്തല്‍ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top