നടിയെ തട്ടിക്കൊണ്ടുപോകലില്‍ ലാലിന് പങ്കുണ്ടെന്നു പ്രചരിപ്പിച്ച മഞ്ഞ’എഴുത്തുകാരനു പി.ടി.തോമസിന്റെ കിടിലന്‍ മറുപടി

കൊച്ചി: പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സിനിമാ മേഖലയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും അടക്കം പ്രമുഖര്‍ സംശയത്തിന്റെ നിഴലിലാക്കി കള്ള പ്രചരണം നടത്തിയത് തലസ്ഥാനത്തെ വിവാദ ‘മഞ്ഞപ്പത്രം . സംഭവ ദിവസം രാത്രി നടിക്ക് അഭയം നല്‍കിയ സംവിധായകനും നടനുമായ ലാല്‍ പോലും സംശയത്തിന്റെ നിഴലിലാക്കപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ലാലിന് പങ്കുണ്ടെന്ന ആരോപണം നിഷേധിക്കുകയാണ് പിടി തോമസ് എംഎല്‍എ.
പ്രചരിക്കുന്ന വാര്‍ത്തകള്‍ നിര്‍മ്മാതാവ് സംവിധായകന്‍ ലാലടക്കം ചിലരാണ് നടിയെ തട്ടിക്കൊണ്ടു പോയതിന് പിറകിലെന്നും ലാലിനു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും തരത്തിലായിരുന്നു.ലാലിനെ പിടിച്ചു ചോദ്യം ചെയ്യണമെന്നു വരെ മാനസിക രോഗത്തിനു ചികില്‍സിക്കേണ്ട മഞ്ഞപ്പത്രത്തിന്റെ നടത്തിപ്പുകാരന്‍ തട്ടിവിട്ടു.നട്ടാല്‍ കുരുക്കാത്ത നുണ പ്രചരണം നടത്തികേസിനെ തിരിച്ചുവിടാന്‍ ശ്രമിച്ചു.
പത്രത്തില്‍ വന്ന കിംവദന്തി വാര്‍ത്ത ഇപ്രകാരമാണ്‌.

“നടി ഭാവനയെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ പിന്നാമ്പുറം തേടി പോയ മറുനാടന്‍ മലയാളി ലേഖകന്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നടിയുടെ രക്ഷകനായി പ്രത്യക്ഷ്യപ്പെട്ട നടനും സംവിധായകനുമായ ലാലിനെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയുടെ സൂത്രധാരനായ പള്‍സര്‍ സുനില്‍ നടിയുടെ മുന്‍ ഡ്രൈവറാണെന്നും പണി പോയതിന്റെ വൈരാഗ്യത്തില്‍ ആക്രമം നടത്തിയെന്നും ഒക്കെയുള്ള പ്രചാരണം തന്നെ അടിസ്ഥാന രഹിതം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍ ഡ്രൈവര്‍ എന്നതിനേക്കാള്‍ പ്രധാനം കഴിഞ്ഞ മൂന്നു മാസമായി സുനില്‍ ലാലിന്റെ ഡ്രൈവറാണ് എന്നതാണ്. ലാലിന്റെ വീടിനു മുന്‍പില്‍ നടിയെ ഇറക്കി വിട്ടതും ഈ ബന്ധം മൂലമാണ് എന്നാണ് സൂചന.“ ലാലിനേ പിടിച്ച് ചോദ്യം ചെയ്യണമെന്നും കൂടി തട്ടിവിട്ടു. ഭാവനയേ അക്രമിച്ചതിന്‌ പിന്നില്‍ ലാല്‍ ക്രിയേഷന്‍ എന്ന ലാലിന്റെ കമ്പിനിക്കും കൂടി പങ്കുണ്ടെന്ന് എഴുതി തട്ടിവിട്ടു .lal-anto

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ എന്നാല്‍ ലാലിനോ ആന്റോ ജോസഫിനോ സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സ്ഥലം എംഎല്‍എ കൂടിയായ പിടി തോമസ് .നിര്‍മ്മാതാവ് ആന്റോ ജോസഫിനൊപ്പം പിടി തോമസും സംഭവ ദിവസം രാത്രി ലാലിന്റെ കാക്കനാട്ടെ വീട്ടിലെത്തിയിരുന്നു. ഇവിടെ വെച്ചാണ് പള്‍സര്‍ സുനിയെന്ന ക്രിമിനലിനെ ആന്റോ ജോസഫ് ഫോണില്‍ ബന്ധപ്പെട്ടത്.സ്വന്തം മകള്‍ക്കോ സഹോദരിക്കോ ഒരു പ്രശ്‌നമുണ്ടായാല്‍ പെരുമാറുന്ന പോലെയാണ് അന്നേ ദിവസം ലാലും ആന്റോ ജോസഫും നടിയോട് പെരുമാറിയതെന്നും പിടി തോമസ് എംഎല്‍എ പറയുന്നു.
നടിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ചറിഞ്ഞ് ആദ്യം സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ചത് താനാണ്. ലാലോ ആന്റോ ജോസഫോ നടിക്കെതിരെ ഇതുപോലൊരു പദ്ധതിയിടുമെന്ന് പറയാന്‍ പറ്റില്ലെന്നും പിടി തോമസ് പറഞ്ഞു.

ആന്റോ ജോസഫ് പ്രതി പള്‍സര്‍ സുനിയെ ഫോണില്‍ വിളിച്ച് രക്ഷപ്പെടാന്‍ സഹായിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ആന്റോ ജോസഫ് നിഷേധിച്ചതുമാണ്.തന്റെയും പോലീസുകാരുടേയും മുന്നില്‍വെച്ചാണ് ആന്റോ ജോസഫ് പള്‍സര്‍ സുനിയെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. ഫോണ്‍ സുനി എടുത്തപ്പോള്‍ എസ്പിക്ക് കൈമാറുകയാണ് ചെയ്തത്.നടിയെ തട്ടിക്കൊണ്ടുപോയത് ഒരു ക്വട്ടേഷന്‍ സംഘമാണ് എന്ന മൊഴിയും എംഎല്‍എ സ്ഥിരീകരിച്ചു. നേരത്തെ നടിയുടെ അനുഭവം ദില്ലിയിലെ നിര്‍ഭയയുടേതിനേക്കാള്‍ ഭയാനകമാണെന്ന് എംഎല്‍എ പ്രതികരിച്ചിരുന്നു.

പോലീസിനെ വെല്ലുന്ന കുറ്റാന്യോഷണം നടത്തി പ്രതിയെ ചൂണ്ടിക്കാണിച്ചിരിക്കുന്നത് വിവാദ ഓണ്‍ലൈന്‍ പത്രവും .ഇതു നീചമാണ്.മാനസികനില തെറ്റിയ ‘മഞ്ഞ പത്ര പ്രവര്‍ത്തനം .ഇതിനു മൂക്കുകയര്‍ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിനിമാ നടി ഭാവനക്കെതിരേ ഉണ്ടായ നീചമായ അക്രമത്തില്‍ നടനും സംവിധായകനുമായ ലാലിനെതിരേ അസത്യ പ്രചരണം നടത്തി പ്രതിയായി ലാലിനെ വരച്ചു കാട്ടിയിരിക്കുന്നത് വിവാദ മഞ്ഞപ്പത്രം മറുനാടനുമാണ് എന്നത് അതിശയിപ്പിക്കുന്നതാണ്. അക്രമണം ആസൂത്രണം ചെയ്തതും മുഖ്യ സൂത്രധാരനും ലാല്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തിറക്കി ഈ ഓണ്‍ലൈന്‍ ‘മഞ്ഞ പത്രമാണ്‌ രംഗത്ത്.ലാലിനെ സംഭവത്തില്‍ പ്രതിയാക്കി അദ്ദേഹത്തിന്റെ ചിത്രം അടക്കം ഒരു ഓണ്‍ലൈന്‍ പത്രം പ്രസിദ്ധീകരിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു. നീചവും ക്രൂരവുമാണിത്!!..

anto-joseph

വായനക്കാരേ പിടിക്കാന്‍ ഭാവന കേസില്‍ ഏതറ്റം വരെ പോയും കിംവ ദന്തികള്‍ ഉണ്ടാക്കുന്നതിന്റെ തെളിവാണിത്.മലയാളികള്‍ ഉറ്റു നോക്കുന്ന ഭാവനക്കെതിരായ കേസ് വഴിതിരിച്ചുവിടാന്‍ നടക്കുന്ന ബോധപൂര്‍വ്വമായ നീക്കമാണ് ഇതിന്‌ പിന്നില്‍ ഉള്ളതായി കരുതുന്നു. ആരാന്റെ പുരകത്തുമ്പോള്‍ വാഴവെട്ടി ആഘോഷിക്കുന്ന ഇത്തരം ക്രൂരമായ നീക്കങ്ങള്‍ മുഴുവന്‍ വായനക്കാരും,മലയാളികളും അപലപിക്കേണ്ടതുണ്ട്.ഓണ്‍ലൈന്‍ പത്രങ്ങള്‍ ചില്ലറ ക്ലിക്കിനായി എല്ലാ ധാര്‍മികതയും വിടുകയാണ്‌.ഭാവന പോലും പറയാത്ത കാര്യങ്ങളും മൊഴിയില്‍ പോലും ഇല്ലാത്തതുമായ വ്യാജമായ കണ്ടെത്തല്‍ നടത്തിയിക്കുന്നത് മറുനാടന്‍ മലയാളിയിലാണ്‌. ഭാവനക്ക് രാത്രി സംരക്ഷണവും അഭയവും നല്കുകയും വിഷയം പോലീസില്‍ അറിയിക്കുകയും ചെയ്ത നല്ല മനുഷ്യനാണ്‌ ലാല്‍. അദ്ദേഹത്തേ ഈ വിധം സമൂഹ മധ്യത്തില്‍ ക്രൂരമായി അപമാനിച്ചത് എന്തിന്‌ വേണ്ടിയാണെന്ന് വ്യക്തമല്ല.യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇല്ലാതെ ഒരു ലേഖകന്‍ അന്വേഷിച്ച് കണ്ടെത്തി എന്ന പേരില്‍ ലാലിനെ സമൂഹ മധ്യത്തില്‍ അപമാനിക്കുകയാണ്‌ ചെയ്തിരിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ക്ക് ലാലുമായി അടുത്ത ബന്ധം ഉള്ളതായും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നു. ചില്ലറ ക്ളിക്കിനായും, വായനക്കാരേ പിടിക്കാനും മാത്രമാണ്‌ ഈ വിധം ജനങ്ങള്‍ക്കിടയില്‍ കിംവ ദന്തികള്‍ അഴിച്ചുവിടുന്നത്.

ഇതിനിടെ ലാലിന്റെ വീട്ടില്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം വന്നതായും ഒരു ഓണ്‍ലൈന്‍ പത്രക്കാരന്റെ നമ്പര്‍ നല്കിയ ശേഷം തിരികെ വിളിക്കാനും ആവശ്യപ്പെട്ടതായി ലാലുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.തിരികെ വിളിച്ച് അവരെ വേണ്ടവിധം സന്തോഷിപ്പിച്ചിരുന്നുവെങ്കില്‍ ഒന്നും ഉണ്ടാകില്ലായിരുന്നത്രേ.ലാല്‍ തിരികെ വിളിച്ചില്ലെന്നും തിരികെ അതിന്റെ പ്രതികാരം തീര്‍ക്കാന്‍ ആയിരിക്കാം ഈ വാര്‍ത്ത വിട്ടിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
നടിയെ തട്ടിക്കൊണ്ടുപോയി പ്രതി സംവിധായകന്‍ ലാല്‍ !നുണ പ്രചരിപ്പിച്ച മഞ്ഞ ‘മാമ’ക്ക് പി.ടി.തോമസിന്റെ കിടിലന്‍ മറുപടികൊടുത്തപ്പോള്‍ പ്രതികരണം ഒന്നുമില്ലേ എന്നു വായനക്കാര്‍ ചോദിക്കുന്നു.എന്നാല്‍ മറ്റു പലവാര്‍ത്തപോലെ ഈ വാര്‍ത്തക്കു പിന്നിലും ഇയാളുടെ ബ്ളാക്മെയില്‍ തന്ത്രം ഉണ്ട്ന്നും ചിലര്‍ വാദിക്കുന്നു.ബിസിനസ് തര്‍ക്കത്തെത്തുടര്‍ന്ന് ഉടമസ്ഥാവകാശം നഷ്ടപ്പെട്ടതിനാലുള്ള ‘ഫ്റസ്റ്റേഷനില്‍ ‘വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നു ചിലര്‍ പറഞ്ഞെങ്കിലും അതല്ല ഇപ്പോഴുള്ള യഥാര്‍ത്ഥ ഉടമയെ കേസില്‍ കുടുക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഈ മഞ്ഞക്കാരന്റെ ഇത്തരം വാര്‍ത്തകള്‍ എന്നും സംശയിക്കുന്നു.

Top