റിമാ കലിങ്കലിനേയും തട്ടി കൊണ്ടുപോകാന്‍ ശ്രമം നടത്തി; അഞ്ചു നടിമാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്തു

കൊച്ചി: അഞ്ച് നടികളെ തട്ടികൊണ്ട് പോയി ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടിയതായി പള്‍സര്‍ സുനിയുടെ വെളി നടി റിമാ കല്ലിങ്കലിനെ മുമ്പ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ ശ്രമം പാളിയതായും സുനി പോലീസിനോടു പറഞ്ഞു. തട്ടികൊണ്ടുപോകല്‍ വീഡിയോ പകര്‍ത്തിയ ശേഷം ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നെന്നും ക്വട്ടേഷനല്ലെന്നും സുനി പോലീസിനോട് പറഞ്ഞു. ബുധനാഴ്ച കൊച്ചിയിലെത്തിയെന്നും അന്നും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തിയതായും സുനി പോലീസിനോട് സമ്മതിച്ചു.

എറണാകുളം റേഞ്ച് ഐ.ജി: പി. വിജയന്‍, ക്രൈം ബ്രാഞ്ച് ഐ.ജി. ദീനേന്ദ്ര കശ്യപ്, എറണാകുളം റൂറല്‍ എസ്.പി: എ.വി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യംചെയ്‌ലിയലാണ് സുനി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിനുമായി ഒരുമാസത്തിലേറെയായി ഗൂഢാലോചന നടത്തിയിരുന്നെന്നും സുനി വെളിപ്പെടുത്തി. കടവന്ത്രയില്‍ സ്ഥാപനം നടത്തുന്ന കാമുകി ഷൈനി തോമസിന് ലക്ഷക്കണക്കിനു രൂപ നല്‍കിയിട്ടുള്ളതായി സുനി സമ്മതിച്ചു. ഒറ്റത്തവണ 10 ലക്ഷം രൂപ വരെ നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ നടിയെ തട്ടിക്കൊണ്ടുപോകല്‍ ഗൂഢാലോചനയില്‍ ഷൈനി തോമസിനു പങ്കുണ്ടോയെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. ഷൈനിയെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന. ഇവരുടെ സഹായത്തോടെ യുവതികളെ ചതിച്ച് നീലച്ചിത്ര നിര്‍മാണം നടത്തിയതായി പോലീസിന് ബലമായ സംശയമുണ്ട്. ഇവരെ ബ്ലാക്ക്മെയില്‍ ചെയ്ത് തട്ടിയെടുത്ത ലക്ഷങ്ങളില്‍ ഒരു പങ്കാണ് സുനി, ഷൈനിക്ക് നല്‍കിയതത്രേ.

നടിയെ ഉപദ്രവിച്ചശേഷം നാളെ കാലത്ത് 10 മണിക്ക് കാണണം എന്നു ഭീഷണിപ്പെടുത്തിയാണ് വിട്ടത്. സെലിബ്രിറ്റിയായതിനാല്‍ അപമാനവും തൊഴിലില്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളും ഭയന്ന് പോലീസിനെ സമീപിക്കില്ലെന്നാണു കരുതിയിരുന്നത്. അഞ്ചുവര്‍ഷം മുമ്പ് നടി മേനകാ സുരേഷ്‌കുമാറിനെ തട്ടിക്കൊണ്ടുപോകാന്‍ശ്രമിച്ചപ്പോള്‍ പോലും പരാതിയുണ്ടാകാതിരുന്നത് പ്രചോദനമായി. മറ്റു പലരേയും ഇതുപോലെ ചതിച്ചു പണമുണ്ടാക്കിയിട്ടുണ്ട്. യുവനടിയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുമെന്നാണ് കരുതിയത്.

എന്നാല്‍, നടന്‍ ലാലിന്റെ വീട്ടില്‍നിന്നു പോലീസിനെ വിവരമറിയിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസിലായി. പോലീസ് അന്വേഷണം തുടങ്ങിയതോടെ മുങ്ങുകയായിരുന്നെന്ന് സുനി വ്യക്തമാക്കി. കോയമ്പത്തൂരിലെ സുഹൃത്തിന്റെ പള്‍സര്‍ ബൈക്കിലാണ് കീഴടങ്ങാനായി സുനി എത്തിയത്. ബൈക്കിന്റെ ഉടമയെ പിടികൂടാനായി പ്രത്യേകസംഘം തമിഴ്നാട്ടിലേക്കു പോകും. സിനിമാരംഗത്തുണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ പണമുണ്ടാക്കാനുള്ള ദുഷ്പ്രവൃത്തികള്‍ക്ക് ആയുധമാക്കുകയാണ് താന്‍ ചെയ്തതെന്ന് സുനി സമ്മതിച്ചു.

Top