ചടങ്ങ് കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ ഉദ്ഘാടനം നടത്തിയ തീവണ്ടി കാണാനില്ല; കാറ് പിടിച്ച് പോയി തീവണ്ടിയില്‍ കയറി എംപിമാര്‍; സിനിമയെ വെല്ലുന്ന തമാശ പുനലൂര്‍ സ്റ്റേഷനില്‍

ഉദ്ഘാടനം നടത്തിയ തീവണ്ടി ഉദ്ഘാടകരില്ലാതെ സ്‌റ്റേഷന്‍ വിട്ടു. കാറ് പിടിച്ച് പോയി അടുത്ത സ്‌റ്റേഷനില്‍ നിന്നും വണ്ടിയില്‍ കയറിപ്പറ്റി ഉദ്ഘാടന ചടങ്ങുകള്‍ എംപിമാര്‍ പൂര്‍ത്തിയാക്കി. പുനലൂരില്‍ നിന്നും ആരംഭിച്ച പാലരുവി എക്‌സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഈ തമാശ അരങ്ങേറിയത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എം.പി.ക്കും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.ക്കുമായിരുന്നു ഈ ദുരനുഭവം. ചടങ്ങുകഴിഞ്ഞ് തീവണ്ടി കയറാന്‍ വന്ന എം.പി.മാര്‍ വണ്ടി കാണാഞ്ഞ് ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും ചെയ്തു

ബുധനാഴ്ച ഉച്ചയ്ക്ക് പുനലൂര്‍ സ്റ്റേഷനിലായിരുന്നു സര്‍വീസിന്റെ ഉദ്ഘാടനച്ചടങ്ങ്. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. രണ്ടിന് പുനലൂരില്‍ ചടങ്ങ് ആരംഭിച്ചു. മന്ത്രി കെ.രാജുവും എം.പി.മാരുമൊക്കെ സംസാരിച്ചുകഴിഞ്ഞ് മൂന്നുമണിയോടെയാണ് കേന്ദ്രമന്ത്രി വീഡിയോ കോണ്‍ഫറന്‍സിനെത്തിയത്. ഈ സമയമെല്ലാം തീവണ്ടി പ്ലാറ്റ്‌ഫോമില്‍ യാത്രയ്ക്ക് സജ്ജമായി കിടക്കുകയായിരുന്നു. റെയില്‍വേ മന്ത്രിയുടെ പ്രസംഗം തീര്‍ന്നപ്പോഴേക്കും മൂന്നുമണി കഴിഞ്ഞു. പ്രസംഗത്തിനുശേഷം ദേശീയഗാനവും കഴിഞ്ഞാണ് എല്ലാവരും വേദിയില്‍നിന്നിറങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇതിനിടയില്‍ വണ്ടി യാത്രക്കാരുമായി സ്റ്റേഷന്‍ വിട്ടിരുന്നു. കന്നിയോട്ടം നടത്തുന്ന തീവണ്ടിയില്‍ കൊല്ലത്തേക്ക് പോകാനായി പ്ലാറ്റ്‌ഫോമില്‍ വന്നപ്പോഴാണ് തീവണ്ടി വിട്ടകാര്യം എം.പി.മാര്‍ അറിഞ്ഞത്. ക്ഷോഭിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പി. ഡിവിഷണല്‍ മാനേജര്‍ നീനു ഇട്ടിരേത്തിനോട് കയര്‍ത്തു. ഉദ്യോഗസ്ഥര്‍ മറുപടി പറയാനാകാതെ വിയര്‍ത്തു. തുടര്‍ന്ന് തൊട്ടടുത്ത സ്റ്റേഷനായ ആവണീശ്വരത്ത് തീവണ്ടി നിര്‍ത്തിയിടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനിടയില്‍ എം.പി.മാരെ കയറ്റാതെ തീവണ്ടിവിട്ടതറിഞ്ഞ് ആവണീശ്വരം സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞിട്ടു. പിന്നീട് പുനലൂരില്‍നിന്ന് റോഡുമാര്‍ഗം ആവണീശ്വരത്ത് എത്തിയശേഷമാണ് എം.പി.മാര്‍ക്ക് തീവണ്ടിയില്‍ കയറാന്‍ കഴിഞ്ഞത്.

Top