പഞ്ചാബിൽ എഎപി ഭരണം പിടിക്കും.!കോൺഗ്രസ് ഒന്നുമില്ലാതാകും!.ബിജെപി ഒരു സീറ്റിലൊതുങ്ങുമെന്ന് എബിപി സിവോട്ടർ സർവേ.

ന്യുഡൽഹി :അടുത്തത വര്ഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ പഞ്ചാബ് ആം ആത്മി പാർട്ടി പിടിച്ചെടുക്കും കോൺഗ്രസ് തകരും .ബിജെപി ഒരു സീറ്റിലൊതുങ്ങും.പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് എബിപി-സിവോട്ടർ സർവേ. 117 അംഗ പഞ്ചാബ് സഭയിൽ എഎപി 47-53 സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നു. ഭരണകക്ഷിയായ കോൺഗ്രസ് 16-24 സീറ്റുകൾ നേടും, അതേസമയം ബിജെപി പരമാവധി ഒരു സീറ്റ് മാത്രമേ നേടൂ എന്നും സർവേ പറയുന്നു.

വോട്ടുവിഹിതത്തിന്റെ കാര്യത്തിലും എഎപി വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് സർവേ പറയുന്നത്. 2017ൽ അവരുടെ വോട്ടുവിഹിതം 23.7 ശതമാനമായിരുന്നു, ഇത് 36.5 ശതമാനമായി ഉയരുമെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. കോൺഗ്രസിന്റെയും ശിരോമണി അകാലിദളിന്റെയും വോട്ടുവിഹിതത്തിൽ കുറവുണ്ടാവുമെന്നും റിപ്പോർട്ട് പറയുന്നു. ഉത്തർപ്രദേശിൽ ബിജെപി കൃത്യമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. 403 അംഗസഭയിൽ ബിജെപി സഖ്യം 213-217 സീറ്റുവരെ നേടുമെന്ന് സർവേ പറയുന്നു. സമാജ് വാദി പാർട്ടി 152-160 സീറ്റുകൾ നേടുമെന്നും ബിഎസ്പി 16-20 സീറ്റുകൾ വരെ നേടുമെന്നും സർവേ പറയുന്നു. അതേസമയം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസ് 2-6 സീറ്റുകളിലൊതുങ്ങുമെന്നും സർവേ റിപ്പോർട്ട് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top