ഉക്രൈനില്‍ ആക്രമണം ഏതു നിമിഷവും; അടുത്ത ആഴ്ച്ചകളില്‍ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളിലെന്ന് ജോ ബൈഡന്‍.

അടുത്ത ആഴ്ചകളില്‍ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉക്രൈനില്‍ ആക്രമണം നടക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ നയതന്ത്ര തലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്താന്‍ പുടിന്‍ തീരുമാനിച്ചുവെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ഞങ്ങള്‍ അത് വിശ്വസിക്കാന്‍ കാരണമുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി.

അതേസമയം കിഴക്കന്‍ യുക്രൈനിലെ ഡോനെട്‌സ്‌ക് നഗരത്തില്‍ സൈനിക വാഹനം പൊട്ടിത്തെറിച്ചു. സര്‍ക്കാര്‍ കെട്ടിടത്തിനു സമീപത്തായിട്ടാണ് സ്‌ഫോടനം നടന്നത്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റഷ്യയെ പിന്തുണയ്ക്കുന്ന വിമത വിഭാഗം സ്‌ഫോടനം നടന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

വീഡിയോ വാര്‍ത്ത.

Top