ആഞ്ഞടിച്ച് റഷ്യ, ആശങ്കയില്‍ ലോകരാജ്യങ്ങള്‍ !!

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് പുടിന്‍ പറഞ്ഞു. എന്തിനും തയ്യാറെന്നും പുടിന്‍ വ്യക്തമാക്കി.

പുട്ടിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സഹായം യുക്രൈന്‍ തേടിയിട്ടുണ്ട്. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് വ്യോമാക്രമണം തുടങ്ങിയത്. യുക്രൈനിലെ പല മേഖലകളിലും മിസൈലുകള്‍ വര്‍ഷിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top