മണി ചെയിനിന്റെ പേരില്‍ ആയിരങ്ങളുടെ കൈയ്യില്‍ നിന്ന് കൊള്ള നടത്തി!വെരിഫൈഡ് പേജിൽ നിന്നും കേട്ടാൽ അറക്കുന്ന തെറിവിളിച്ചു !വി.ഡി.സതീശനെ തേച്ച് ഒട്ടിച്ച് പി വി അൻവർ എം എൽ എ.

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെ തേച്ച് ഒട്ടിച്ച് പിവി അൻവർ എംഎൽഎ.ആയിരങ്ങളെ മാണി ചെയ്തതിന്റെ പേരിൽ കൊള്ള നടത്തി പറ്റിച്ചവനാണ് സതീശൻ ! സ്വന്തം വെരിഫൈഡ് പേജിൽ നിന്നും കേട്ടാൽ അറക്കുന്ന തെറി വിളിച്ചവനാണ് സതീശൻ എന്നൊക്കെയാണ് പി വി അൻവർ പറയുന്നത് . പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് പ്രജ സിനിമയിലെ ഷമ്മി തിലകന്റെ രംഗമാണെന്നും അതും സതീശന്റെ ഡയലോഗും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ടെന്നും അന്‍വര്‍ പരിഹാസത്തോടെ പറഞ്ഞു. സിപിഐഎം സെക്രട്ടറിക്ക് മറുപടി പറയാനൊന്നും സതീശന്‍ ആയിട്ടില്ലെന്നും ഒരു സ്വതന്ത്ര എംഎല്‍എയുടെ ചോദ്യത്തില്‍ നിന്ന് ഒളിച്ചോടുന്നവനൊക്കെയാണ് എകെജി സെന്ററിലേക്ക് എത്തി നോക്കി ഓരിയിടുന്നതെന്നും അന്‍വര്‍ വിമര്‍ശിച്ചു.

പോസ്റ്റ് പൂർണ്ണമായി :
പിണറായിയുടെ രാജസദസിലെ വിദൂഷകന്റെ വേഷമാണ് എ. വിജയരാഘവന്.എന്റെ ജോലി എന്നെ പഠിപ്പിക്കാൻ വിജയരാഘവൻ വരണ്ട.”
പ്രതിപക്ഷ നേതാവിന്റെ മുകളിലത്തെ ഡയലോഗ്‌ കേട്ടപ്പോൾ ഓർമ്മ വന്നത്‌ പ്രജ സിനിമയിലെ ഈ രംഗമാണ്.
ഷമ്മി തിലകന്റെ കഥാപാത്രത്തിന്റെ ഡയലോഗും സതീശന്റെ ഡയലോഗും തമ്മിൽ ഒരുപാട്‌ സാമ്യതകളുണ്ട്‌.അതിൽ ചിലത്‌ ഇവിടെ കുറിക്കുന്നു.
🛑പത്ത്‌ മുപ്പത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ആയിരങ്ങളുടെ കൈയ്യിൽ നിന്ന് മണി ചെയിനിന്റെ പേരിൽ കൊള്ള നടത്താൻ കഴിഞ്ഞിട്ടുണ്ടോ സഖാവ്‌ വിജയരാഘവന്?
♦️But I Can..
Because..I was Strong..
🛑സ്വന്തം മണ്ഡലത്തിലെ ഒരു വോട്ടറേയും അയാളുടെ ഭാര്യയേയും സ്വന്തം വേരിഫൈഡ്‌ പേജിൽ നിന്ന് കേട്ടാലറയ്ക്കുന്ന തെറിവിളിച്ചിട്ട്‌ “അയ്യോ എന്റെ പേജ്‌ ഹാക്ക്‌ ചെയ്തേ” എന്ന് ഉളുപ്പില്ലാതെ വന്ന് പറയാൻ കഴിയുമോ സഖാവ്‌ വിജയരാഘവന്?
♦️But I Can..
Because..I was Strong..
🛑നീറ്റ ജലാറ്റിൻ കമ്പനിയുടെ തൊഴിലാളി നേതാവെന്ന പേരിൽ അവിടെ ഞെളിഞ്ഞിരുന്ന്,എല്ലാ കൊള്ളരുതായ്മകൾക്കും പങ്കുപറ്റാനും അവിടുത്തെ മലിനീകരണ പ്രശ്നത്തെ വെള്ളപൂശി ഹരിത എം.എൽ.എ എന്ന പേരും സ്വയം ചാർത്തി ഞെളിഞ്ഞ്‌ നടക്കാൻ കഴിയുമോ സഖാവ്‌ വിജയരാഘവന്?
♦️But I Can..
Because..I was Strong..
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്ക്‌ മറുപടി പറയാനൊന്നും മണി ചെയിൻ സതീശൻ ആയിട്ടില്ല..
ഇവിടെ ഒരു സ്വതന്ത്ര എം.എൽ.എയുടെ ചോദ്യത്തിൽ നിന്ന് ഒളിച്ചോടുന്നവനൊക്കെയാണ് ഇനി..എ.കെ.ജി സെന്ററിലേക്ക്‌ എത്തി നോക്കി ഓരിയിടുന്നത്‌!!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top