വയനാട്ടിൽ നിന്ന് ജയിച്ച് പോയ രാഹുൽ ഗാന്ധി എവിടെ? വിഡി സതീശന്റെ കരണത്തടിച്ച മറുപടിയുമായി പി വി അൻവർ എംഎൽഎ !

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിയമസഭയില്‍ ഹാജരാകുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വിടി സതീശന്റെ ആരോപണത്തിന് കടുത്ത പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എ.പി വി അൻവർ നിയമസഭയില്‍ ഹാജരാകുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് വിഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചത്. ഇതുവരെ ആകെ അഞ്ച് ദിവസം മാത്രമാണ് പിവി അന്‍വര്‍ നിയമസഭയില്‍ ഹാജരായത്.ബിസിനസ് നടത്താന്‍ വേണ്ടി ഒരാള്‍ നിയമസഭ ഒഴിവാക്കുകയാണ് എങ്കില്‍ അദ്ദേഹം എംഎല്‍എ ആയി തുടരേണ്ടതില്ലെന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്. അന്‍വര്‍ രാജി വെച്ച് പോകുന്നതാണ് നല്ലതെന്നും വിഡി സതീശന്‍ പറഞ്ഞു. ഇതോടെയാണ് സതീശന് മറുപടിയുമായി പിവി അന്‍വര്‍ ഫേസ്ബുക്ക് വീഡിയോയില്‍ രംഗത്ത് വന്നിരിക്കുന്നത്.

പിവി അന്‍വറിന്റെ പോസ്റ്റ് പൂർണ്ണമായി :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ഒരു പ്രസ്താവന കേള്‍ക്കുകയുണ്ടായി. പിവി അന്‍വര്‍ നിയമസഭയില്‍ എത്തിയില്ല എന്നുളള അങ്ങയുടെ വിഷമം തന്നെ അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ചരവര്‍ഷക്കാലം ജീവിതത്തില്‍ ഒരിക്കലും പിവി അന്‍വര്‍ നിയമസഭയില്‍ എത്തരുത് എന്ന നിലയ്ക്ക് നിലമ്പൂരിലും വ്യക്തിപരമായും തനിക്ക് എതിരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടേയും മുന്നണിയുടേയും നേതാവാണ് അങ്ങ്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ മുഴുവന്‍ ദേശീയ നേതാക്കളേയും യുഡിഎഫിന്റെ മുഴുവന്‍ ദേശീയ നേതാക്കളേയും സംസ്ഥാന നേതാക്കളേയും എല്ലാവരേയും അണി നിരത്തി കിട്ടാവുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും നല്ല നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കി തനിക്കെതിരെ വ്യക്തിപരമായി നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു.

തന്നെ പരാജയപ്പെടുത്താന്‍ അന്ന് നിങ്ങള്‍ക്ക് സാധിച്ചില്ല. അന്നെല്ലാം നിങ്ങളുടെ ഉദ്ദേശം താന്‍ നിയമസഭയില്‍ വരരുത് എന്നതായിരുന്നു. ഇപ്പോള്‍ നിയമസഭയില്‍ തന്നെ കാണാത്തതില്‍ പ്രതിപക്ഷ നേതാവിന് വിഷമമുണ്ട് എന്നറിഞ്ഞതില്‍ നല്ല സന്തോഷം തോന്നുന്നുണ്ട്. ഇത്രയൊക്കെ സ്‌നേഹമുളള കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ തനിക്ക് സന്തോഷം വര്‍ധിക്കുകയാണ്.

പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിനോട് തനിക്ക് ഒന്ന് മാത്രമേ പറയാനുളളൂ. താങ്കളുടെ ഒരു നേതാവ് ഉണ്ടല്ലോ, രാഹുല്‍ ഗാന്ധി. അദ്ദേഹം എവിടെയാണ്. അദ്ദേഹം ഇന്ത്യ വിട്ട് പോകുമ്പോള്‍ ഏത് രാജ്യത്തേക്ക് പോകുന്നു എന്ന് പോലും ഇന്ത്യയിലെ ജനങ്ങളോടോ കോണ്‍ഗ്രസ് നേതൃത്വത്തോടൊ പറയാറില്ല. പലപ്പോഴും പത്രക്കാര്‍ അന്വേഷിക്കുമ്പോള്‍ അദ്ദേഹം എവിടെ ആണ് എന്ന് അറിയാറില്ല. ഇന്ത്യയിലെ ഇന്റലിജന്‍സ് വിഭാഗത്തിന് പോലും അദ്ദേഹം എവിടെ ആണെന്ന് അറിയാറില്ല. അത്തരത്തിലുളള ഒരു നേതാവിന്റെ അനുയായി ആണ് താങ്കള്‍ എന്ന് മനസ്സിലാക്കണം.

വയനാട്ടില്‍ നിന്ന് വിജയിച്ച് പോയ അദ്ദേഹം കേരളത്തില്‍ എപ്പോഴാണ് വരാറുളളത്. വയനാടുമായുളള അദ്ദേഹത്തിന്റെ ബന്ധം എന്താണ്. ഇതിനൊക്കെ മറുപടി പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കുതികാല്‍ വെട്ടി താങ്കള്‍ ഇരിക്കുന്ന സീറ്റിന് പിറകിലാക്കിയ ധാര്‍മികത ഉളള നേതാവ് കൂടിയാണ് അങ്ങ്. അതുകൊണ്ട് ധാര്‍മികതയെ കുറിച്ചൊന്നും ദയവായി തന്നെ പഠിപ്പിക്കരുത്.

നിയമസഭയില്‍ എപ്പോള്‍ വരണം എങ്ങനെ പ്രവര്‍ത്തിക്കണം എങ്ങനെ പൊതുജനങ്ങളോട് പെരുമാറണം എന്നൊക്കെ തനിക്ക് നന്നായിട്ട് അറിയാം. അതിനൊന്നും താങ്കളുടെ സഹായവും ഉപദേശവും വേണം എന്നില്ല. ഈ ഒരു സമയത്ത് ഇത്ര മാത്രമേ ഓര്‍മ്മപ്പെടുത്തുന്നുളളൂ. ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അവരോടുളള ബാധ്യത നിറവേറ്റാന്‍ താന്‍ ബാധ്യസ്ഥനാണ്. അത് താന്‍ ഇപ്പോഴും നിറവേറ്റുന്നുണ്ട്. നാളെയും നിറവേറ്റും. ആ പൊതുപ്രവര്‍ത്തനവുമായി താന്‍ മുന്നോട്ട് പോകും”.

Top