പി.വി.അന്‍വറിന്റെ തടയണ കാക്കാന്‍ ഗുണ്ടകളും സര്‍ക്കാറും!

എതിര്‍പ്പുകളെ മര്‍ദ്ദിച്ച് ഒതുക്കുന്ന സർക്കാരാണോ കേരളത്തിലെ പിണറായി വിജയം നയിക്കുന്ന സി.പി.എം സർക്കാർ .പി.വി.അന്‍വറിന്റെ തടയണ കാക്കാന്‍ ഗുണ്ടകളും സര്‍ക്കാറും കൂട്ടുനിൽക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു .

അതേസമയം കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ അനധികൃത തടയണ സന്ദർശിക്കാനെത്തിയ സാംസ്കാരിക പരിസ്ഥിതി പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കേസ്സെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസ്. തടയണ സന്ദർശിക്കാനെത്തിയ എം എൻ കാരശ്ശേരി, കെ അജിത, ഡോ. ആസാദ്, സി ആർ നീലകണ്ഠൻ എന്നിവരടങ്ങുന്ന സംഘത്തിനാണ് ഇന്നലെ വൈകിട്ട് മർദ്ദനമേറ്റത്.പിവി അൻവർ എംഎൽഎയുടെ സഹായികളാണ് ആക്രമണത്തിന് പിന്നിലെന്ന് കാരശ്ശേരി പ്രതികരിച്ചു. സംഘത്തിലുണ്ടായ സ്ത്രീയേയും അവര്‍ മർദ്ദിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും പ്രവർത്തകർ പറയുന്നു. വിവരം അറിയിച്ചിട്ടും രണ്ട് മണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

Top