റേഡിയോ ജോക്കി കൊലപാതകം:മൂന്ന് പേര്‍ അറസ്റ്റില്‍;കസ്റ്റഡിയിലുള്ളവരുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സംഘത്തെയും വാഹനത്തെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി ബന്ധം സമ്മതിച്ച് വിദേശത്തെ സ്ത്രീ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. രാജേഷിനെ കൊലപ്പെടുത്തിയത് ആലപ്പുഴയില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘമാണെന്ന് പൊലീസിന്റെ പിടിയിലായ ക്വട്ടേഷന്‍ സംഘാംഗം മൊഴി നല്‍കി.ഇവര്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്കെടുത്തതു കായംകുളം സ്വദേശിയാണെന്ന നിര്‍ണായക മൊഴിയാണ് പൊലീസിനു ലഭിച്ചത്. കാര്‍ വാടകയ്ക്കു നല്‍കിയവരാണ് ഇതു സംബന്ധിച്ച മൊഴി നല്‍കിയത്. കാര്‍ കായംകുളത്തു വഴിയരികില്‍ ഉപേക്ഷിച്ച നിലയിൽ പിന്നീടു കണ്ടെത്തിയിരുന്നു.

കൊലയാളി സംഘത്തിന് പോകാന്‍ സ്വിഫ്റ്റ് വാഹനം വാടകയ്ക്ക് കൊടുത്തത് തങ്ങളാണെന്ന് കസ്റ്റഡിയിലായ മറ്റ് രണ്ടുപേരും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കസ്റ്റഡിയിലുള്ളവരെ രഹസ്യകേന്ദ്രത്തില്‍ വച്ചാണ് ആറ്റിങ്ങല്‍ ഡിവൈഎസ്സ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യംചെയ്തത്. കസ്റ്റഡിയിലുള്ളവരുടെ വിവരത്തിന്റം അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സംഘത്തെയും വാഹനത്തെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം കസ്റ്റഡിലെടുത്തവരെ നാളെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. രാജേഷിന്റെ കൊലപാതകത്തിന് കാരണക്കാരിയായ ഖത്തറിലുള്ള നര്‍ത്തകിയെ നാട്ടിലെത്തിക്കാനുള്ള നീക്കവും പൊലീസ് നടത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ, കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്നു വിദേശത്തുള്ള യുവതി പൊലീസിനോടു സമ്മതിച്ചു. കൊല്ലപ്പെട്ട സമയത്തു വിദേശത്തുള്ള ഈ യുവതിയുമായി രാജേഷ് ഫോണിൽ സംസാരിക്കുകയായിരുന്നെന്നു കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ മൂന്നുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവരാണു കൊലയാളി സംഘത്തിനെക്കുറിച്ചു സൂചന നല്‍കിയത്. സംഘം സഞ്ചരിച്ചതെന്നു കരുതുന്ന കാറിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തായിരുന്നു.

രാജേഷിനൊടുള്ള വ്യക്തിവൈരാഗ്യം മൂലം ക്വട്ടേഷന്‍ നല്‍കിയുള്ള കൊലപാതകമെന്ന സാധ്യതയാണു പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ചുവപ്പ് കാറിലെത്തിയ നാലംഗ സംഘമാണു വെട്ടിയതെന്നു രാജേഷിനൊപ്പം ആക്രമിക്കപ്പെട്ട കുട്ടന്‍ മൊഴി നല്‍കിയിരുന്നു. ഇത്തരത്തില്‍ ചുവപ്പുനിറമുള്ള കാര്‍ രാജേഷ് കൊല്ലപ്പെടുന്നതിനു മുന്‍പു മടവൂരിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്.കാറിന്റെ നമ്പര്‍ വ്യക്തമല്ല. ഈ പ്രദേശത്തിനു സമീപത്തുള്ള മറ്റു സിസിടിവികളും പരിശോധിച്ചതോടെ കാര്‍ കൊല്ലം ഭാഗത്തേക്കു കടന്നതായും തെളിവു ലഭിച്ചു. കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് പൊലീസ് പ്രധാനമായും തിരയുന്നത്. കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നു പൊലീസ് കരുതുന്നു.

Top