കോട്ടയം:മകളെ വിവാഹം കഴിച്ച കെവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക് നിര്‍ദേശം കൊടുത്തത് നീനുവിന്റെ അമ്മ രഹ്ന.കെവിന്‍ കൊല്ലപ്പെട്ടിട്ട് ഇത്ര ദിവസം ആയിട്ടും എന്താണ് രഹ്ന മാത്രം പിടിക്കപ്പെടാത്തതിന് കാരണം രഹ്നയുടെ അടുത്ത ബന്ധുവാണ് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖെന്നും പ്രതികളെ രക്ഷിക്കാന്‍ ഈ പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെടലുകള്‍ നടത്തുന്നുവെന്നും റിമാന്‍ഡിലുള്ള ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു കോടതിയിൽ വെളിപ്പെടുത്തി .ഏറ്റുമാനൂര്‍ കോടതി മുന്‍പാകെയാണ് അഭിഭാഷകൻ ഈ വിവരം അറിയിച്ചത്. പ്രതി രഹന അറസ്റ്റ് ഭയന്ന് ഒളിവിലാണ്. മറ്റ് പ്രതികളെ പിടികൂടിയിട്ടും രഹനയെ പിടിക്കാൻ വൈകുന്നത് അവരുടെ ഉന്നത സ്വാധീനവും സംരക്ഷിക്കാൻ ആളുകൾ ഉള്ളതിനാലുമെന്ന് ആരോപണം ഉണ്ടായിരുന്നു.
ചാക്കോയും സാനുവും കീഴടങ്ങുന്നതിനു മുന്‍പു രഹ്നയെ ഭദ്രമായ സ്ഥലത്ത് എത്തിച്ചിരിക്കുമെന്നാണു പോലീസ് കരുതുന്നത്. തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണു ചാക്കോയെയും ഭാര്യയെയും ഒടുവില്‍ നാട്ടുകാര്‍ കണ്ടത്. തെന്മലയിലെയും തമിഴ്നാട്ടിലെയും ബന്ധുവീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സാനു ചാക്കോയുടെ ഭാര്യ മുന്‍പു ജോലി ചെയ്തിരുന്ന ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
അന്വേഷണ വിവരവും പോലീസിന്റെ നീക്കവും ചോരുന്നു. എല്ലാം രഹനയിലേക്ക് രഹസ്യമായി എത്തുന്നു
രഹ്നയുടെ ചില അടുത്ത ബന്ധുക്കള്‍ പോലീസിന്റെ നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയുന്നതായും സൂചനയുണ്ട്.വിനെ കൊല്ലാൻ ഏറ്റവും അധികം കച്ച മുറുക്കിയത് നീനുവിന്റെ അമ്മയാണ്. കെവിനുമായി ശാരീരിക ബന്ധം ഉണ്ടാകുന്നതിനു മുമ്പേ മകളേ തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. ഇങ്ങിനെ മകളേ കൊണ്ടുവന്നാൽ മറ്റൊരു വിവാഹം ഉടൻ നടത്താൻ രഹന വരനേയും കണ്ടുവയ്ച്ചിരുന്നു. കേസില്‍ പോലീസ് തിരയുന്ന കെവിന്റെ ഭാര്യ നീനുവിന്റെ അമ്മ രഹനയും കോട്ടയം എസ്പി മുഹമ്മദ് റഫീഖും ബന്ധുക്കളാണെന്ന ഗുരുതര ആരോപണം അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചതോടെ കേസ് അട്ടിമറിയുവാൻ ഉള്ള സാധ്യതയും സംശയിക്കുന്നു.
അതേസമയം തനിക്ക് ഇത്തരത്തില്‍ ഒരു ബന്ധവും ഇല്ലെന്നാണ് മുഹമ്മദ് റഫീഖിന്റെ പ്രതികരണം.അതേസമയം കെവിന്‍റെ കൊലപാതക കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.അതിനിടെ കെവിന്‍ വധക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ കൃത്യമായ ഇടപെടലുകള്‍ നടക്കുന്നുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തന്നെ ഇതിന് ഉത്തമ ഉദാഹരണം. ആറ്റില്‍ വീണ് മരിച്ചതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുന്‍ പോലീസ് മേധാവി മുഹമ്മദ് റഫീഖിനെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.
കെവിനെ കാണാതായ സംഭവത്തിൽ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ട്. കെവിനെ കാണാതായ സംഭവം അറിഞ്ഞ മുഖ്യമന്ത്രി എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സംഭവം ഡി.വൈ.എസ്പി അന്വേഷിക്കുന്നുണ്ടെന്നാണ് എസ്.പി അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് ഡി.വൈ.എസ്.പിയെ അന്വേഷണത്തിന് നിയോഗിച്ചത്. ഇതേ തുടർന്ന് എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. മുൻ കോട്ടയം എസ്.പിക്കെതിരേ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്.
കെവിന്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ഇക്കാര്യം എസ്പിയോട് അന്വേഷിച്ചിരുന്നു. കേസിന്റെ അന്വേഷണം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നതായി എസ്പി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് കേസ് അന്വേഷിക്കാന്‍ ഡിവൈഎസ്പിയോട് എസ്പി നിര്‍ദ്ദേശിച്ചത്.അതേസമയം, കെവിന്‍റെ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. പൊലീസ് കൈക്കൂലി വാങ്ങിയ കേസ് ചങ്ങനാശേരി ഡിവൈഎസ്പി എസ് ശ്രീകുമാര്‍ അന്വേഷിക്കും. നിലവില്‍ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ഗിരീൽഷ് പി സാരഥി പരാതിക്കാരനായതിനാലാണ് മാറ്റം.
കെവിന്‍റെ കൊലപാതക കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖ് രംഗത്തെത്തി. കേസിലെ പ്രധാന പ്രതിയായ ഷാനു ചാക്കോയുടെ അമ്മയുടെ ബന്ധുവാണ് താനെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തനിക്കോ ഭാര്യക്കോ കൊല്ലത്ത് ബന്ധുക്കളില്ല. ഇക്കാര്യത്തില്‍ ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്നും മുഹമ്മദ് റഫീക്ക് പറഞ്ഞു.