പൊലീസിലെ ക്രിമിനലുകൾ കൈക്കൂലി വാങ്ങാതിരുന്നെങ്കിൽ കെവിനെ രക്ഷിക്കാമായിരുന്നു

കോട്ടയം : പൊലീസിലെ ക്രിമിനലുകൾ കൈക്കൂലി വാങ്ങാതിരുന്നെങ്കിൽ കെവിനെ രക്ഷിക്കാമായിരുന്നു എന്ന വെളിപ്പെടുത്തൽ കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സാനു ചാക്കോയുടെയും സംഘത്തിന്റെയും പക്കൽനിന്നു പട്രോളിങ് ജീപ്പിലെ എഎസ്ഐ ബിജു 2,000 രൂപ കൈക്കൂലി വാങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു . എന്നാൽ കെവിനെ തട്ടിക്കൊണ്ടു പോകാനുള്ള സഹായത്തിനു വേണ്ടിയല്ല സാനുവും സംഘവും എഎസ്ഐയ്ക്കു കൈക്കൂലി നൽകിയതെന്നു പൊലീസ് പറയുന്നു. സാനു യാത്ര ചെയ്ത കാറിന്റെ നമ്പർ പ്ലേറ്റ് ചെളി പറ്റിയതുപോലെ മറച്ചിരുന്നു. മാത്രമല്ല സാനുവും കൂടെയുണ്ടായിരുന്ന ഇഷാനും മദ്യപിച്ചിരുന്നു.

ഇഷാനായിരുന്നു വണ്ടി ഓടിച്ചിരുന്നത്. മദ്യപിച്ചു വാഹനമോടിച്ചതിനു കേസെടുക്കാതിരിക്കാനും നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച വാഹനം കസ്റ്റഡിയിൽ എടുക്കാതിരിക്കാനുമായിരുന്നു ൈകക്കൂലി. എന്നാൽ സംശയകരമായ രീതിയിൽ കാറിന്റെ റജിസ്ട്രേഷൻ നമ്പർ മറച്ചതിന്റെ കാരണം അന്വേഷിച്ച് എഎസ്ഐ ഇവർക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ കെവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.

കൈക്കൂലി വാങ്ങിയതിന്റെ പേരിലാണ് ഇപ്പോൾ ബിജുവിനെതിരെ നടപടി. അതേസമയം കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ബിജുവിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നുമുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് എഎസ്ഐ ബിജുവും സിവിൽ പൊലീസ് ഓഫിസർ അജയകുമാറും സാനുവിന്റെ വാഹനം പരിശോധിച്ചത്. അൽപസമയത്തിനകം തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ചു പരാതി പട്രോളിങ് സംഘത്തിനു ലഭിച്ചു.
തങ്ങൾ നേരത്തേ പരിശോധിച്ച വാഹനത്തിലുള്ളവരാണ് തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നൽകിയതെന്ന് എഎസ്ഐ ബിജുവിന് അപ്പോഴാണ് മനസ്സിലായതെന്നും തുടർന്ന് എഎസ്ഐ ബിജു തെന്മല സ്റ്റേഷനിൽ ബന്ധപ്പെട്ടു വിവരങ്ങൾ കൈമാറിയെന്നും വിജയ് സാഖറെ പറഞ്ഞു. സാനുവിനെയും വീട്ടിലുള്ള പിതാവ് ചാക്കോയെയും ഫോണിൽ വിളിച്ച എഎസ്ഐ ബിജു കെവിനെ തിരികെ എത്തിക്കാൻ പറഞ്ഞെന്നും വിജയ് സാഖറെ പറയുന്നു. കൃത്യവിലോപത്തിനും പണം വാങ്ങിയതിനുമാണു എഎസ്ഐ ബിജുവിനെയും സിവിൽ പൊലീസ് ഓഫിസർ അജയകുമാറിനെയും അറസ്റ്റ് ചെയ്തത്.<

Top