ബ്രാഹ്മണനായ രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ബിജെപി പരിപാടിയില്‍ അവര്‍ണര്‍ക്ക് അയിത്തം കല്‍പ്പിച്ചു. രാഹുല്‍ ഈശ്വര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ താഴ്ന്ന ജാതിക്കാര്‍ കയറിയാല്‍ അശുദ്ധമാകുമെന്നു പറഞ്ഞാണത്രേ ഇങ്ങനെയൊരു നടപടിയുണ്ടായത്. ഇതോടെ ബിജെപിയും ആര്‍എസ്എസും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനചടങ്ങിനിടെയാണ് അവര്‍ണര്‍ക്ക് അയിത്തം ഉണ്ടായത്. പരിപാടിക്ക് എത്തുന്ന അവര്‍ണര്‍ക്ക് കസേര നല്‍കേണ്ടെന്നായിരുന്നു സംഘാടകര്‍ പറഞ്ഞത്. അവര്‍ രാഹുല്‍ ഈശ്വറിനെ തൊട്ട് അശുദ്ധമാക്കുമെന്നും സംഘാടകരായ ആര്‍എസ്എസ് പറഞ്ഞത്രേ.
ബ്രാഹ്മണനായ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കുന്ന ചടങ്ങ് താഴ്ന്ന ജാതിക്കാര്‍ കയറി അശുദ്ധമാക്കേണ്ടെന്ന നിലപാട് ആര്‍എസ്എസ് നേതൃത്വം പരസ്യമായാണ് എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വേദിയില്‍ കസേരയിട്ടതും ആളുകളെ ഇരുത്തിച്ചതും. പട്ടികജാതിക്കാരിയായ ഒരുമനയൂര്‍ പഞ്ചായത്തംഗം സിന്ധു അശോകനം വേദിയില്‍ ആര്‍എസ്എസ് കയറ്റിയില്ല.
ഈഴവനാണെന്ന കാരണത്താല്‍ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ദയാനന്ദന്‍ മാമ്പുള്ളിയെയും വേദിയില്‍ കയറ്റിയില്ല. ഇതോടെയാണ് പ്രശ്‌നം രൂക്ഷമായത്. സവര്‍ണരായ ചില ആര്‍എസ്എസ് നേതാക്കളുടെ ആവശ്യ പ്രകാരമായിരുന്നു അവര്‍ണര്‍ക്ക് അയിത്തം കല്‍പ്പിച്ചത്. ഇത് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്.