രാഹുൽ ഈശ്വർ പിടിയിൽ!!! അറസ്റ്റ് ചെയ്തത് പാലക്കാട് ഗസ്റ്റ് ഹൗസില്‍ നിന്നും

രാഹുൽ ഈശ്വർ അറസ്റ്റിൽ.  ജാമ്യവ്യവസ്ഥ ലംഘിച്ചതിന് പാലക്കാട് ഗസ്റ്റ് ഹൗസില്‍ നിന്നാണ്  അയ്യപ്പധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ റാന്നി കോടതി ജാമ്യം റദ്ദാക്കിയിരുന്നു.

താന്‍ ജാമ്യം ലഭിക്കാതെ കേരളത്തിലേക്ക് മടങ്ങി വരില്ലെന്നായിരുന്ന രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നത്. ഹൈക്കോടതിയില്‍ തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കുമെന്നും അതുവരെ ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ അതു വരെ ഭജനയില്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ ശനിയാഴ്ചയും രാഹുല്‍ ഈശ്വര്‍ പമ്പ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന നിര്‍ദേശം ലംഘിച്ചതായി കോടതി കണ്ടെത്തിയിരുന്നു. ഇതാണ് ജാമ്യം റദ്ദാക്കുന്നതിന് കാരണമായി. ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ പാലക്കാട് എത്തിയെന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത്ത്. ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിലെ യുവതിയെ മല കയറുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് നടപടി.

Top