രാഹുല്‍ ഈശ്വർ ചിക്കനും ബീഫും കഴിച്ച് കുളിക്കാതെ ശബരിമലയില്‍ പോകും!!.. രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ

കൊച്ചി:രാഹുല്‍ ഈശ്വർ ചിക്കനും ബീഫും കഴിച്ച് കുളിക്കാതെ ശബരിമലയില്‍ പോകും!!..അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രംഗത്ത് .അനാഥ പെണ്‍കുട്ടിയുടെ വിവാഹത്തിന് പഴയ സാരിയില്‍ 36000 രൂപയുടെ സ്റ്റിക്കറൊട്ടിച്ച് നല്‍കിയ ഈ രാഹുല്‍ ഈശ്വറാണോ ധര്‍മ്മത്തെ കുറിച്ച് പറയുന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ ചോദിക്കുന്നു .
രാഹുലിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചാണ് ഭദ്രാനന്ദ രംഗത്തെത്തിയത്. തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ ഒരു അനാഥ പെണ്‍കുട്ടിയുടെ വിവാഹത്തിന് രാഹുല്‍ നടത്തിയ തട്ടിപ്പാണ് ഫെയ്‌സ്ബുക്ക് ലൈവിലുടെ ഭദ്രാനന്ദ വെളിപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ ഒരു അനാഥ പെണ്‍കുട്ടിയുടെ വിവാഹത്തിലാണ് സംഭവം. പെണ്‍കുട്ടിക്ക് വിവാഹ സാരി വാങ്ങാനായി ഒരു പ്രമുഖ വസ്ത്രാലയത്തെ രാഹുല്‍ സമീപിച്ചു. തുടര്‍ന്ന് വസ്ത്ര സ്ഥാപനത്തിലെ ഉടമ 36000 രൂപ വില വരുന്ന വിവാഹസാരി സൗജന്യമായി നല്‍കി. എന്നാല്‍ രാഹുല്‍ ഈ സാരി പെണ്‍കുട്ടിക്ക് നല്‍കാതെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പകരം 3000 പോലും വിലയില്ലാത്ത പഴയ ഒരു സാരി നല്‍കി എന്നാണ് ഭദ്രാനന്ദയുടെ ആരോപണം. പുതിയ സാരിയില്‍ ഒട്ടിച്ചിരുന്ന വിലയുടെ സ്റ്റിക്കര്‍ എടുത്ത് പഴകിയ സാരിയില്‍ മാറ്റി ഒട്ടിച്ചാണ് കബളിപ്പിച്ചതെന്നും ഹിമവല്‍ ഭദ്രാനന്ദ ആരോപിച്ചു. ഇവനാണോ ധര്‍മ്മത്തെ കുറിച്ച് പറയുന്നതെന്നും ഹിമവല്‍ ഭദ്രാനന്ദ ചോദിച്ചു.

രാഹുലിന്റെ വ്രതശുദ്ധിയെ കുറിച്ചും ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പറയുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും പെപ്പര്‍ ബീഫും സംസമില്‍ നിന്നും ചിക്കന്‍ ഷവര്‍മയും കഴിച്ച് കുളിയും തേവാരവുമില്ലാതെയാണ് രാഹുല്‍ ശബരിമലയ്ക്ക് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. രാവിലെ ഒന്നു പറയും വൈകിട്ട് വേറൊന്നും. സൈക്കോളജി പഠിച്ചതു കൊണ്ട് രാഹുലിന് ആളുകളുടെ പള്‍സറിയാമെന്നും ഭദ്രാനന്ദ പറയുന്നു. രാഹുലിന്റെ ഭാര്യ ദീപക്കെതിരെയു അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചു.

അതേസമയം യുവതികൾ പ്രവേശിച്ചാൽ ശബരിമല ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ശക്തമായ നിലപാടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ എടുത്തത്. പുരോഗമനപരമായ സാമൂഹ്യമാറ്റങ്ങൾ ഉണ്ടായപ്പോഴൊക്കെ ക്ഷേത്രം അടച്ചിടുന്ന നടപടി പൗരോഹിത്യം സ്വീകരിച്ചിട്ടുണ്ട്. ദളിതർ കയറുത് തടയാൻ അമ്പലം പൂട്ടിയ ഗുരൂവായുരിലും ലോകാനാർകാവിലും പിന്നീട് അത് തുറക്കേണ്ടിവന്നത് മറക്കരുതെന്ന് മുഖ്യന്ത്രി പറഞ്ഞു.

ഗുരുവായൂർ ക്ഷേത്രത്തിൽ അവർണ്ണർക്ക് പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് സത്യഗ്രഹ സമരം ശക്തിപ്പെട്ടപ്പോൾ തന്നെ ക്ഷേത്രം അടച്ചിട്ട സംഭവമുണ്ടായി. ആചാരലംഘനം തന്നെയായിരുന്നു അന്നും കാരണം പറഞ്ഞത്. എന്നാൽ പൊതുജനസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗുരുവായൂർ ക്ഷേത്രം തുറക്കുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടായത്. 1932 ജനുവരി ഒന്നു മുതല്‍ ജനുവരി 28വരെ ഗുരവായൂര്‍ ക്ഷേത്രം അടഞ്ഞു കിടന്നിരുന്നു. ജനുവരി 28ന് ക്ഷേത്രം തുറക്കേണ്ട സ്ഥിതിയുണ്ടായി. അപ്പോഴും അവര്‍ണർ എന്ന് വിളിക്കപ്പെട്ടവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലോകനാര്‍ക്കാവ് ക്ഷേത്രം കീഴ്ജാതിക്കാര്‍ക്ക് തുറന്നുകൊടുക്കുന്നതിന് കടത്തനാട് രാജാവ് ഉത്തരവിട്ട ചരിത്രവും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അന്നത്തെ പുരോഹിതൻ കർമ്മങ്ങൾ അവസാനിച്ച് ക്ഷേത്രം പൂട്ടി പോയി. അന്ന് വേറൊരാളെ കൊണ്ടുവന്ന് കര്‍മങ്ങൾ ചെയ്ത് മുന്നോട്ടുപോകുന്ന സ്ഥിതിയാണുണ്ടായത്. രാഷ്ട്രീയ മുതലെടുപ്പിന് .മുതലെടുപ്പിന് വിശ്വാസത്തെ ഉപയോഗിക്കാന്‍ സാധിക്കില്ല. ക്ഷേത്രത്തിലെ കർമ്മങ്ങളുടെ കാര്യത്തിൽ മാത്രമാണ് തന്ത്രിക്ക് അധികാരം. അത് അമ്പലം പൂട്ടാനുള്ള അധികാരമല്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.

Top