പത്തനംതിട്ട: രാഹുല്‍ ഈശ്വറിന് ജാമ്യം. കര്‍ശന ഉപാധകളോടെയാണ് രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചത്. ശബരിമലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് രണ്ട് ദിവസങ്ങള്‍ക്ക് മു്‌നപാണ് രാഹുല്‍ ഈശ്വറിനെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്.
രണ്ടു മാസം പമ്പയില്‍ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ പമ്പ സി.ഐ.യ്ക്കുമുന്നില്‍ ഹാജരായി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനെത്തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കിയത്.
ശബരിമലയിലെ തുലാമാസ പൂജക്കാലത്ത് പമ്പ സ്റ്റേഷന്‍പരിധിയില്‍ പോലീസുകാരെ തടഞ്ഞെന്ന കേസിലായിരുന്നു രാഹുല്‍ ഈശ്വര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഒക്ടോബര്‍ 17ന് അറസ്റ്റ് ചെയ്യപ്പെട്ട രാഹുല്‍ ഈശ്വറിന് 22 നായിരുന്നു ജാമ്യം ലഭിച്ചത്.. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനായ പമ്പ സി.ഐ.യ്ക്കുമുന്നില്‍ ഹാജരായി ഒപ്പിടണമെന്നായിരുന്നു ഒരു ജാമ്യവ്യവസ്ഥ. ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിക്കുകയായിരുന്നു.