ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തെ അമ്പരപ്പിച്ച് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി …മമതയോ മായാവതിയോ ഉള്‍പ്പെടെ ആരും പ്രധാനമന്ത്രിയാകുന്നതില്‍ എതിരില്ല എന്ന രാഹുൽ ഗാസന്ധി പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിനിടയിലും ദേശീയ മാധ്യമങ്ങളിലും ചൂടന്‍ ചര്‍ച്ചക്ക് വഴി തെളിച്ചു . ഇതോടെ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ ദേശീയ മാധ്യമങ്ങളിലടക്കം വീണ്ടും സജീവമാകുകയാണ്. ആർഎസ്എസ് ഒഴികെയുള്ള ഏതു വിഭാഗത്തിൽ നിന്നുള്ള ആളെയും പ്രധാനമന്ത്രിയായി പിന്തുണയ്ക്കമെന്നാണ് രാഹുലിന്‍റെ നിലപാട്.
ആർഎസ്എസിന്‍റെയും നരേന്ദ്ര മോദിയുടെയും പിന്തുണയില്ലെങ്കിൽ പ്രതിപക്ഷത്തെ ഏതു നേതാവിനെ പിന്തുണയ്ക്കുന്നതിലും തടസമില്ലെന്ന രാഹുലിന്‍റെ നിലപാടിന് വലിയ രാഷ്‌ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തൽ. 2019ൽ മോദിയും ആർഎസ്എസും അധികാരത്തിൽ തിരിച്ചുവരാതിരിക്കാനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് രാഹുലിനോട് അടുത്ത കേന്ദ്രങ്ങൾ വിശദീകരിച്ചു.മോദിക്കെതിരേ പോരാടുന്ന ഏതു നേതാവിനെയും പ്രധാനമന്ത്രിയായി അംഗീകരിക്കാനും തയാറാണ്. തെരഞ്ഞെടുപ്പു വരെയും പിന്നീടും രൂപപ്പെട്ടുവരുന്ന രാഷ്‌ട്രീയത്തോട് തുറന്ന സമീപനമാകും കോണ്‍ഗ്രസിന്.
മമത ബാനർജിയോ, മായാവതിയോ അടക്കം ആരും പ്രധാനമന്ത്രിയാകുന്നതിനോട് കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും വിയോജിപ്പില്ലെന്ന് സൂചന. ഡൽഹിയിലെ നൂറിലേറെ വനിതാ മാധ്യമ പ്രവർത്തകരുമായി കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
നൂറിലേറെ വരുന്ന വനിതാ മാധ്യമപ്രവർത്തകരുടെ എല്ലാ ചോദ്യങ്ങളോടും രാഹുൽ മനസുതുറന്നു പ്രതികരിച്ചെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം അവരിൽ ചിലർ പ്രതികരിച്ചു. ഇന്ത്യ ഇന്‍റർനാഷണൽ സെന്‍ററിൽ ഇന്നലെ നടന്നതു പത്രസമ്മേളനം അല്ലായിരുന്നെങ്കിലും വനിതാ മാധ്യമപ്രവർത്തകരുമൊത്ത് കാപ്പി കുടിച്ചും സൗഹൃദം പങ്കുവച്ചും രാഹുൽ താരമായി മാറുകയും ചെയ്തു.
വിദ്വേഷത്തിനെതിരേ സ്നേഹംകൊണ്ടു പ്രതികരിക്കണം എന്നതിനാലാണ് പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതെന്നു രാഹുൽ സൂചിപ്പിച്ചു. മൂന്നുമാസം മുന്പാണ് ഇത്തരമൊരു കാര്യം ആലോചിച്ചത്. തന്‍റെ പിതാവിനെയും അമ്മയെയും വല്യമ്മയെയും അടക്കം എല്ലാവരെയും അധിക്ഷേപിക്കുന്നതു കേട്ടപ്പോഴാണ് അത്തരമൊരു കാര്യം ചിന്തിച്ചത്.
അക്കാലത്തുതന്നെ കെട്ടിപ്പിടിക്കാൻ ആലോചിച്ചെങ്കിലും പറ്റിയ അവസരം കിട്ടിയിരുന്നില്ല. ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ചയിൽ സംസാരിച്ചു കഴിഞ്ഞപ്പോൾ അതു ചെയ്യാതിരിക്കാൻ കഴിയില്ലായിരുന്നു.അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 200 സീറ്റിൽ കൂടില്ല. സഖ്യകക്ഷികളുമായി ചേർന്ന് കോണ്‍ഗ്രസിന് വലിയ വിജയം നേടാനാകും. തലസ്ഥാനത്തെ വനിതാ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ വലിയ ആത്മവിശ്വാസത്തിലായിരുന്നു രാഹുൽ.ഒരു ചോദ്യത്തോടുപോലും രാഹുൽ നിഷേധാത്മകമായി പ്രതികരിച്ചില്ല. മോദിയെ താഴെയിറക്കേണ്ടത് രാജ്യത്തിന്‍റെ നിലനില്പിനും ജനതാത്പര്യത്തിനും അനിവാര്യമാണെന്നതിൽ രാഹുലിന് സംശയമില്ലായിരുന്നു.