ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും എതിരെ നിലപാടുകൾ കടുപ്പിച്ച് രാഹുൽ ഗാന്ധി രംഗത്ത് . വെള്ളപ്പൊക്ക ദുരന്തസമയത്ത് കോണ്‍ഗ്രസ് നേതാക്കൾ ഗുജറാത്തിലെ ജനങ്ങളെ ഒറ്റപ്പെടുത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനു മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിൽ ദളിതർ ആക്രമിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി എത്രപേരുടെ വീടുകൾ സന്ദർശിച്ചിരുന്നെന്നു രാഹുൽ ചോദ്യമുന്നയിച്ചു.
ഗുജറാത്തിൽ ദളിത് യുവാക്കൾ ആക്രമിക്കപ്പെട്ടപ്പോൾ മോദി അവരുടെ വീടുകൾ സന്ദർശിച്ചിരുന്നോ? പട്ടാൻ ജില്ലയിലെ ഹരിജിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ രാഹുൽ ചോദിച്ചു. ഉനയിൽ നാലു യുവാക്കൾ ഗോരക്ഷകരാൽ ആക്രമിക്കപ്പെട്ടതിനെ പരാമർശിച്ചായിരുന്നു രാഹുലിന്‍റെ ആക്രമണം. ഈ മർദനത്തിന്‍റെ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണു ഗുജറാത്തിൽ ദളിത് വിഭാഗക്കാർ ബിജെപി സർക്കാരിനെതിരേ പ്രക്ഷോഭം ആരംഭിച്ചത്.
അവഗണിച്ചതും രാഹുൽ പ്രസംഗത്തിൽ വിഷയമാക്കി. പട്ടേൽ സമുദായക്കാരുടെ വീടുകളിൽ കടന്നുകയറി പോലീസ് നരനായാട്ടു നടത്തിയപ്പോഴും യുവാക്കൾക്കു നേരെ വെടിയുതിർത്തപ്പോഴും മോദി എവിടെയായിരുന്നെന്നും രാഹുൽ ചോദിച്ചു. ഹാർദിക് പട്ടേൽ മോദിവിരുദ്ധ നീക്കത്തിന്‍റെ ശക്തികേന്ദ്രമായി വളർന്നത് ഈ അടിച്ചമർത്തലുകൾക്കുശേഷമാണ്
നിലപാടുകൾ കടുപ്പിച്ച് രാഹുൽ ഗാന്ധി !ഗുജറാത്തിൽ ദളിത് യുവാക്കൾ ആക്രമിക്കപ്പെട്ടപ്പോൾ മോദി അവരുടെ വീടുകൾ സന്ദർശിച്ചിരുന്നോ
Tags: rahul gandhi