രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും..!!! പ്രഖ്യാപനവുമായി എ.കെ. ആൻ്റെണി

ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ആ പ്രഖ്യാപനം വന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽനിന്ന് മൽസരിക്കുമെന്ന് പ്രഖ്യാപനം വന്നിരിക്കുന്നു.

മുതിർന്ന  കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയാണ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. ദക്ഷിണേന്ത്യയിൽനിന്ന് മൽസരിക്കണമെന്ന് കർണാടക, കേരള നേതൃത്വങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് രാഹുല്‍ മൽസര സന്നദ്ധത അറിയിച്ചത്. എ.കെ.ആന്റണിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ആന്റണി തുടങ്ങിയത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇതായിരുന്നു ഏകെ ആന്റണിയുടെ വാക്കുകൾ .

നിര്‍ണ്ണായക കൂടിയാലോചനകളാണ് ദില്ലിയിൽ ഇന്ന് രാവിലെ മുതൽ നടന്നത്. ഒരാഴ്ച മുൻപ് തന്നെ രാഹുൽ വയനാട്ടിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കോണഗ്രസ് അധ്യക്ഷൻ മനസ് തുറന്നിരുന്നില്ല.

Top