രാജസ്ഥാനില്‍ പൈലറ്റല്ല, ഗലാട്ട് തന്നെ

ഡല്‍ഹി: രാജസ്ഥാനിലെ ചിത്രങ്ങള്‍ തെളിയുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ട് തന്നെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇന്ന് അശോക് ഗെഹലോട്ട്, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ആരാണെന്നതിനെ സംബന്ധിക്കുന്ന അന്തിമ തീരുമാനമുണ്ടായത്. ഇന്ന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി രാഹുല്‍ ഗാന്ധി ഇരുവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിനെ ചൊല്ലി തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ.സി. വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചിരുന്നു. എന്നാല്‍ വേണുഗോപാലിനും ഇതില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞില്ല. അതിനെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുള്ള ഗെഹലോട്ട് സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പദത്തിനെച്ചൊല്ലിയുണ്ടാകുന്ന തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്.

Latest
Widgets Magazine