രാജസ്ഥാനിൽ 100ൽ 50 പേരുടെ പിന്തുണ കോൺഗ്രസിന്-ബിജെപിക്ക് കനത്ത പരാജയമെന്ന് സർവേ.മോശം മുഖ്യമന്ത്രിയായി വസുന്ധര രാജ. ജനപ്രിയ നേതാക്കള്‍ ഗെലോട്ടും പൈലറ്റും.

ജയ്പൂര്‍: രാജസ്ഥാനിൽ 100ൽ 50 പേരുടെ പിന്തുണ കോൺഗ്രസിന് എന്ന ഏറ്റവും ഒടുവിലത്തെ സർവേ കോൺഗ്രസിനെ പോലും ഞെട്ടിച്ചിരുന്നു .പുതിയ സർവേ പ്രകാരം കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും .നൂറുപേരിൽ 50 പേരും കോൺഗ്രസിനെ പിന്തുണക്കുന്നു .അതായത് കഴിഞ്ഞ തവണ വോട്ടു ചെയ്തവരിൽ ഇരുപതുപേർ കോൺഗ്രസിനും ഇരുപതു പേര് ബിജെപിക്കും വോട്ടു ചെയ്യുന്നു.എന്നാൽ പുതുതായി വന്ന 30 ശതമാനം പേരിൽ മുപ്പതു ശതമാനം പേരും കോൺഗ്രസിനെ പിന്തുണക്കുന്നു .പുതിയതായി ആരും തന്നെ ബിജെപിയെ പിന്തുണക്കുന്നില്ല .അമ്പതുശതമാനം വോട്ട് നേടി തകർപ്പൻ വിജയത്തിലേക്ക് കോൺഗ്രസ് കടക്കും എന്നാണ് പുതിയ സർവേ .പുതിയ കണക്കുകൂട്ടലുകൾ ബിജെപി ഗാൻഗിറിനെ ആധിയിലാക്കിയിരിക്കയാണ് .

ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന കോണ്‍ഗ്രസ്സിനെ പ്രതിരോധിക്കാന്‍ രാജസ്ഥാനില്‍ മോദിയെ തന്നെ നേരിട്ടിറക്കി ബിജെപിയുടെ പ്രതിരോധ തന്ത്രം മെനയുകയാണ് . വെള്ളിയാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പ്രധാനമന്ത്രിയെ തന്നെ രംഗത്തിറക്കി ബിജെപിയുടെ പ്രചരണങ്ങള്‍ക്ക് കൂടുതല്‍ വാര്‍ത്താ പ്രധാന്യം ലഭ്യമാക്കുകയെന്ന തന്ത്രം പാര്‍ട്ടി പയറ്റുന്നത്. നാളെയും മറ്റന്നാളുമായി മാര്‍വാര്‍, ശേഖവതി മേഖലകളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ മോദി പങ്കെടുക്കും. 2013 ലും 2008 ലും തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേദിവസങ്ങളില്‍ രാജസ്ഥാനില്‍ മോദി റാലി നടത്തിയിരുന്നു. അന്നൊക്കെ ഗുണം ചെയ്ത റാലി ഇത്തവണയും വോട്ടര്‍മാരെ തങ്ങള്‍ക്ക് അനുകൂലമാക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്‍ മുന്‍തൂക്കം നേടി കോണ്‍ഗ്രസ്. രണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിമാരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്ന ബിജെപിയുടെ പരിഹാസം കോണ്‍ഗ്രസിന് ഗുണകരമായിരിക്കുകയാണ്. അതേസമയം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വസുന്ധര രാജയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ബിജെപിയുടെ തന്നെ ചില പ്രസ്താവനകളാണ് കോണ്‍ഗ്രസിനെ ശക്തമായി നിലനിര്‍ത്തുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്.vasundhraraje-

അതേസമയം ശക്തമായ നേതൃത്വം ഇത്തവണ ബിജെപിക്കില്ല എന്ന് അവരുടെ തന്നെ ചില നീക്കങ്ങളില്‍ നിന്ന് ബോധ്യപ്പെടുന്നുമുണ്ട്. വസുന്ധര കാര്‍ഷിക മേഖലയില്‍ നടത്തിയ റാലികളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ബിജെപി പുതിയ തന്ത്രങ്ങള്‍ പയറ്റാനാണ് ശ്രമിക്കുന്നത്. പക്ഷേ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അതെല്ലാം അടഞ്ഞ അധ്യായമാണ്. ദേശീയ നേതൃത്വം തോല്‍വിക്ക് ശേഷം വസുന്ധരയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.

രാഹുല്‍ ഗാന്ധി ജോധ്പൂരില്‍ റാലി നടത്തിയപ്പോള്‍ മൂന്ന് തവണ പറഞ്ഞ പേര് സച്ചിന്‍ പൈലറ്റിന്റേതായിരുന്നു. പിന്നീടാണ് അശോക് ഗെലോട്ടിനെ കുറിച്ച് പറഞ്ഞത്. ജോധ്പൂര്‍ അദ്ദേഹത്തിന്റെ കോട്ടയാണ്. അതുകൊണ്ട് നിരവധി പേര്‍ രാഹുലിനോട് ഇതിനെ കുറിച്ച് പരാതി പറയുകയും ചെയ്തു. ഇതോടെയാണ് മണ്ഡലം നോക്കി ഇരുവരെയും പരാമര്‍ശിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്. ജോധ്പൂരിലുള്ളവര്‍ രാജസ്ഥാന്റെ ഗാന്ധിയെന്നാണ് ഗെലോട്ടിനെ വിശേഷിപ്പിക്കുന്നത്.

അജ്‌മേര്‍ തൊട്ട് സച്ചിന്‍ പൈലറ്റിന്റെ മേഖലയാണ്. ദോസ, ടോങ്ക് എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഇവിടെ യുവാക്കള്‍ അദ്ദേഹത്തെ കൂട്ടത്തോടെയാണ് പിന്തുണ. സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. നഗര മേഖലകളില്‍ വസുന്ധര രാജ പൈലറ്റിന്റെ ഏഴയലത്ത് പോലുമില്ല. വസുന്ധര ഇനി മുഖ്യമന്ത്രിയായി തിരിച്ചുവരേണ്ടെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. അവരോടുള്ള ദേഷ്യമാണ് ബിജെപിയെ മൊത്തത്തില്‍ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണ. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോരെന്നാണ് അജ്‌മേറിലുള്ളവരുടെ അഭിപ്രായം.

സംസ്ഥാന രാഷ്ട്രീയത്തില്‍ ക്ലീന്‍ ഇമേജാണ് ഗെലോട്ടിനുള്ളത്. അദ്ദേഹത്തിന്റെ സൗജന്യ മരുന്ന് പദ്ധതി ഇന്നും രാജസ്ഥാനില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മറ്റൊരു പ്രധാന കാരണം വസുന്ധര രാജയെ ജനങ്ങള്‍ക്ക് സമീപിക്കാനാവുന്നില്ല എന്നാണ്. അവര്‍ ധിക്കാരിയാണെന്ന് സംസ്ഥാനം ഒരേ സ്വരത്തില്‍ പറയുന്നു. എന്നാല്‍ 2003ലും 2013ലും പരാജയപ്പെട്ടിട്ടും ജനങ്ങളോടൊപ്പം തന്നെ നില്‍ക്കാനാണ് ഗെലോട്ട് ഇഷ്ടപ്പെടുന്നത്. മറ്റൊന്ന് ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗെലോട്ടിന് വരാനാവില്ലെന്നും, പ്രായം തടസ്സമാണെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.SACHIN PILOT- MUSLIM

സംസ്ഥാനത്ത് കോണ്‍ഗ്രസിന് പിന്തുണ വര്‍ധിക്കുകയാണ്. രാജസ്ഥാനിലെ മുതിര്‍ന്നവരുടെ സഭ തങ്ങള്‍ ഗെലോട്ടിന് വോട്ട് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ യുവാക്കളോടും സ്ത്രീകളോടും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് സ്ത്രീകളുടെ സമത്വത്തിന് വേണ്ടിയുള്ള പൈലറ്റിന്റെ ആഹ്വാനമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. ഇവര്‍ രണ്ട് പേരില്‍ ആര് വന്നാലും പ്രശ്‌നമില്ലെന്നാണ് സംസ്ഥാനത്തെ യുവാക്കള്‍ പറയുന്നത്. ബിജെപിക്ക് വലിയ തിരിച്ചടി കോണ്‍ഗ്രസില്‍ വിഭാഗീയത ഉ ണ്ടെന്നും അതുകൊണ്ടാണ് അവര്‍ക്ക് രണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ ഉള്ളതെന്നും ബിജെപി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് വോട്ടര്‍മാരെ ഇപ്പോള്‍ ഒന്നിപ്പിച്ചിരിക്കുകയാണ്. രണ്ട് നേതാക്കളുണ്ട് കോണ്‍ഗ്രസിന് തിരഞ്ഞെടുക്കാന്‍. എന്നാല്‍ ബിജെപിക്ക് വസുന്ധര രാജയ്ക്ക് പകരക്കാരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. മോദിയും അമിത് ഷായും പരാജയപ്പെട്ടെന്നാണ് ഉന്നയിക്കുന്നത്.

പാര്‍ട്ടിയില്‍ രണ്ട് വിഭാഗമുണ്ടായപ്പോള്‍ അശോക് ഗെലോട്ട് താന്‍ മത്സരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ പൈലറ്റ് വിഭാഗം പാര്‍ട്ടിയില്‍ പ്രതിസന്ധി ഉണ്ടാക്കുമെന്ന് കരുതിയിരുന്നു. ഇവിടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ടത്. അദ്ദേഹം പൈലറ്റിനോടും മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ ആരാണ് മുഖ്യമന്ത്രിയാവുക എന്ന ആശയക്കുഴപ്പം പാര്‍ട്ടിയിലുണ്ട്. എന്നാല്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഇത് വിജയസാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതും കോണ്‍ഗ്രസിന് ഗുണം ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയാവാന്‍ സാധ്യതയുള്ളത് സച്ചിന്‍ പൈലറ്റിനാണ്. കാരണം 2013ല്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ ഇത്ര ശക്തമാക്കിയത് അദ്ദേഹമാണ്. സംസ്ഥാനത്ത് മുഴുവന്‍ പര്യടനം നടത്തിയ പൈലറ്റ് വസുന്ധര രാജയ്‌ക്കെതിരെ ജനവികാരം കൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഒരിക്കല്‍ പോലും വസുന്ധരയ്ക്ക് പൈലറ്റിനെ പ്രതിരോധിക്കാന്‍ സാധിച്ചില്ല. ഗ്രാമീണ തൊഴിലില്ലായ്മ മുതല്‍ ലളിത് മോദി വരെ അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ രാഹുല്‍ ഇഷ്ടപ്പെടുന്നത് പൈലറ്റിനെയാണ്.

Top