ഗ്രൗണ്ട് റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് അനുകൂലം!.രാജസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം.

രാജസ്ഥാനില്‍ എക്‌സിറ്റ് പോള്‍ പ്രവചനം കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിച്ചതോടെ സജീവമായി മുതിര്‍ന്ന നേതാക്കള്‍. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും ചേര്‍ന്നാണ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്. അതേസമയം ബിജെപി വിമതരെ ചാക്കിട്ട് പിടിക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ സീറ്റ് നേടിയാല്‍ കോണ്‍ഗ്രസ് വിമതര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് സച്ചിന്‍ പൈലറ്റ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബിജെപിയില്‍ നിന്ന് പലതരത്തിലുള്ള വെല്ലുവിളികള്‍ കോണ്‍ഗ്രസ് ഫലത്തിന് ശേഷം നേരിടാന്‍ സാധ്യതയുണ്ട്. ഇതുകൂടി കണ്ടറിഞ്ഞാണ് നീക്കം. കര്‍ണാടകയില്‍ ഒക്കെ ഉണ്ടായത് പോലെയുള്ള പ്രതിസന്ധികള്‍ പരമാവധി ഒഴിവാക്കാനാണ് നീക്കം. ബിജെപിയില്‍ ചില വിമതര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും അഭ്യൂഹമുണ്ട്. ഗ്രൗണ്ട് റിപ്പോര്‍ട്ടും കോണ്‍ഗ്രസിന് അനുകൂലമാണ്.

സര്‍വേകള്‍ എല്ലാം കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിച്ചത്. അതുകൊണ്ട് സംസ്ഥാന നേതൃത്വം കടുത്ത ആത്മവിശ്വാസത്തിലാണ്. സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്. അവിനാഷ് പാണ്ഡെ എന്നിവര്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തി കഴിഞ്ഞു. ഹൈക്കമാന്‍ഡുമായി ഇവര്‍ ചര്‍ച്ച നടത്തും. അശോക് ഗെലോട്ട് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് രാജസ്ഥാനിലെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയെ കാണുമെന്നാണ് വ്യക്തമാവുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുക. സര്‍വേകള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് പൈലറ്റ് സൂചിപ്പിക്കുന്നത്. ബൂത്ത് തലം തൊട്ടുള്ള പ്രതിച്ഛായ പരിഗണിച്ചാണ് മന്ത്രിസഭാ അംഗങ്ങളെ തീരുമാനിക്കുക. അതേസമയം വി്മത സ്ഥാനാര്‍ത്ഥികളെ ബിജെപി പിന്തുണയ്ക്കായി സമീപിക്കുന്നുണ്ടെന്ന കാര്യം പൈലറ്റ് രാഹുലിനെ അറിയിക്കും. ആരെയും പിണക്കേണ്ടെന്നാണ് നിര്‍ദേശം.

രണ്ട് എക്‌സിറ്റ് പോളുകളില്‍ രാജസ്ഥാനില്‍ തൂക്കുസഭ വരുമെന്നാണ് ്പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്ലാന്‍ ബിയും പൈലറ്റും ഗെലോട്ടും തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു. ബിജെപിയിലെ അസംതൃപ്ത എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഇവരെ ആവശ്യമെങ്കില്‍ കൂടെ നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം ദേശീയ നേതാക്കള്‍ രാജസ്ഥാനില്‍ എത്തുമെന്നാണ് സൂചന.

മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, എന്നിവര്‍ രാജസ്ഥാനിലേക്ക് അടുത്ത ദിവസം തന്നെ പുറപ്പെടും. കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉറപ്പാണെന്ന് അശോക് ഗെലോട്ട് ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇവരോട് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എംഎല്‍എമാരോടും കൂടി നിര്‍ദേശം തേടും. അതേസമയം രാജസ്ഥാനില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 101 സീറ്റുകളാണ്. നിലവില്‍ കോണ്‍ഗ്രസ് 130 സീറ്റുകളില്‍ അധികം നേടുമെന്നാണ് പ്രവചനം.

സച്ചിന്‍ പൈലറ്റോ അശോക് ഗെലോട്ടോ മുഖ്യമന്ത്രിയാവുമെന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസിന് ഉത്തരമില്ല. പൈലറ്റിനാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പിന്തുണ്. അദ്ദേഹം ചെറുപ്പമാണെന്നും സംസ്ഥാനത്തെ ഭരിക്കാനാവുമെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം പൈലറ്റിനെ വീണ്ടും കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് 2019ല്‍ തിരിച്ചുവരുമെന്ന് രാഹുല്‍ ഗെലോട്ടിനെ അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ അദ്ദേഹത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കും.

അതേസമയംഅടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തപ്പെടുന്നത്. ഇവയിൽത്തന്നെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ ഫലത്തെയാണ് രാഷ്ട്രീയ കക്ഷികളും നിരീക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്നത്.ഈ മൂന്നു സംസ്ഥാനങ്ങളിൽ നിന്നും ലോക്സഭയിലെ ആകെ അംഗബലം 65 ആണ്. അതിനാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായിരിക്കും ഈ സംസ്ഥാനങ്ങളിലെ ഫലങ്ങൾ.

ഛത്തീസ്ഗഡ്

പതിനഞ്ച് വർഷമായി ബിജെപിയുടെ കോട്ടയാണ് ഛത്തീസ്ഗഡ്. 2003 മുതൽ രമൺ സിങ് മുഖ്യമന്ത്രിയായി തുടരുന്നു. ഈ തവണയും സർക്കാരിനെതിരെ കാര്യമായ ഭരണവിരുദ്ധ വികാരമില്ലാതിരുന്നു എന്നതാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ചിലർ കോൺഗ്രസിന് വിജയം പ്രവചിക്കുമ്പോഴും ഭൂരിപക്ഷവും ഭരണത്തുടർച്ച തന്നെയാണ് പ്രവചിക്കുന്നത്.15 വർഷമായി ഇരുപാർട്ടികളും ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ നേടുന്ന സീറ്റുകളുടെ എണ്ണത്തിൽ മാറ്റമില്ലന്നെതും കൗതുകകരമാണ്. 2004, 2009, 2014 തിരഞ്ഞെടുപ്പുകളിൽ 10,1 എന്നിങ്ങനെയാണ് യഥാക്രമം ബിജെപിയും കോൺഗ്രസും നേടിയത്. ഒരു ഭരണമാറ്റം ഉണ്ടായെങ്കിൽ മാത്രമേ ഛത്തീസ്ഗഡിൽ കോണ്‍ഗ്രസിൽ പ്രതീക്ഷയ്ക്കു വകയുള്ളൂ.

മധ്യപ്രദേശ്

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണു മധ്യപ്രദേശിൽ ബിജെപിയുടെ മുഖം. 13 വർഷമായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നു. ഇത്തവണയും അതു വോട്ടാക്കി മാറ്റാനായിരുന്നു ബിജെപി ശ്രമം. എന്നാൽ കോൺഗ്രസിനായി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും കച്ചകെട്ടി ഇറങ്ങിയതോടെ സ്ഥിതി മാറി. പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന സംസ്ഥാനമായി ഇതോടെ മധ്യപ്രദേശ് മാറി.

മധ്യപ്രദേശിൽ ആകെ 29 ലോക്സഭാ സീറ്റുകളാണുള്ളത്‍. 2014ൽ ബിജെപി–26, കോൺഗ്രസ്–3 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒന്നാം യുപിഎ സർക്കാർ നിലവിൽ വന്ന 2004–ൽ പോലും മധ്യപ്രദേശിൽ ബിജെപിക്ക് 25 സീറ്റ് നേടാനായിയെന്നുള്ളത് സംസ്ഥാനത്തെ അവരുടെ ശക്തമായ അടിത്തറയാണു കാണിക്കുന്നത്. അതുകൊണ്ടു തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലായെന്നാണു ബിജെപിയുടെ വിശ്വാസം.

രാജസ്ഥാൻ

മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെയുള്ള ഭരണവിരുദ്ധ വികാരമായിരുന്നു രാജസ്ഥാനിൽ ബിജെപിക്കെതിരെ കോൺഗ്രസിന്റെ പ്രധാന ആയുധം. പ്രചാരണത്തിലുടനീളം അവർ ഉപയോഗിച്ചതും ആ തന്ത്രം തന്നെയായിരുന്നു. കോണ്‍ഗ്രസിന്റെ കണക്കൂകൂട്ടൽ ശരിയാണെന്നു തെളിയിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും. എല്ലാം ഫലങ്ങളും കോൺഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നു പ്രവചിക്കുന്നു.

2014–ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റുകളും തൂത്തുവാരിയ ചരിത്രമാണ് ബിജെപിക്കുള്ളത്. ഇതുതന്നെയാണ് പക്ഷേ ഇപ്പോൾ ബിജെപിയെ ആശങ്കയിൽ ആഴ്ത്തുന്നതും. കാരണം, ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭരണകക്ഷിക്കൊപ്പം നിൽക്കുന്ന പ്രവണതയാണ് രാജ്സ്ഥാൻ കാണിച്ചിട്ടുള്ളത്. 2009–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–20, ബിജെപി–4 എന്നിങ്ങനെയായിരുന്നു കക്ഷിനില. അപ്പോൾ മുഖ്യമന്ത്രിയായിരുന്നത് കോൺഗ്രസിന്റെ അശോക് ഗെലോട്ട്.

Top