അമേഠിയില്‍ രാഹുല്‍ പിന്നില്‍; വയനാട്ടില്‍ രാഹുലിന് മുന്നേറ്റം

അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്നില്‍. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി രാഹുലിനേക്കാള്‍ വോട്ടുകള്‍ നേടി മുന്നോട്ടുപോവുകയാണ്. എന്നാല്‍ വയനാട്ടില് രാഹുല്‍ ഗാന്ധി തന്നെയാണ് ലീഡ് ചെയ്യുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രാഹുലിന്റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു. കനത്ത മത്സരം കാഴ്ച വച്ച്, പൊരുതിയാണ് സ്മൃതി കഴിഞ്ഞ തവണ രാഹുലിനോട് തോറ്റത്. അതുകൊണ്ടു തന്നെയാണ് ഇത്തവണയും സ്മൃതിയെ ബിജെപി അമേഠിയില്‍ കളത്തിലിറക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയനാട് രണ്ടാം മണ്ഡലമാക്കിയെടുത്ത് രാഹുല്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ അത് തന്നെ ബിജെപി വലിയ പ്രചാരണായുധമാക്കിയിരുന്നു. ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഓടിയൊളിച്ചെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെ പറഞ്ഞത്.

Top