യുപിയില്‍ ഒറ്റയ്ക്ക് പോരാടാന്‍ കോണ്‍ഗ്രസ്: രാഹുല്‍ തിരികെയെത്തിയാല്‍ പ്രഖ്യാപനം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്. എസ്.പി ബി.എസ്.പി സഖ്യം ധാരണയില്‍ എത്തിയതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി ദുബായ് സന്ദര്‍ശനം കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകള്‍. നാളെയാണ് രാഹുല്‍ തിരികെയെത്തുന്നത്.

യു.പിയിലെ കോണ്‍ഗ്രസ് നേതാക്കളായ രാജ് ബബ്ബാര്‍, പി.എല്‍ പുനിയ, പ്രമോദ് തിവാരി, ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ഗുലാം നബി ആസാദ് എന്നിവരടങ്ങിയ കോണ്‍ഗ്രസ് അലൈന്‍സ് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യാനായി പ്രത്യേക യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ എട്ട് ജില്ലകളിലെ കമ്മിറ്റി പ്രത്യേക യോഗം ചേര്‍ന്ന് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിരുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ജില്ലകളിലും നേതാക്കള്‍ യോഗം വിളിച്ചിട്ടുണ്ട്. 11 യോഗങ്ങള്‍ ജില്ലയിലെ വിവിധയിടങ്ങളിലായി കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. യു.പി കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബബ്ബാറും മറ്റ് മുതിര്‍ന്ന നേതാക്കളും നാളെ ലഖ്നൗവില്‍ എത്തിച്ചേരുന്നുണ്ട്.

Top