ദില്ലി: മോദി തരംഗത്തിന് തുടക്കമിട്ടത് സോഷ്യല്‍ മീഡിയയിലും മോദിക്കും ബിജെപിക്കും അമ്പേ പാരാജയം.വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ട്രെന്‍ഡ് മാറുന്നു. ബിജെപിയും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും നടത്തിയ സര്‍വേയില്‍ എല്ലാം പാര്‍ട്ടി തോറ്റ് തുന്നംപാടിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ പിന്തുണ ഈ സര്‍വേകളിലെല്ലാം ലഭിച്ചു . മോദിക്കുള്ള എതിരാളിയായി രാഹുല്‍ വളര്‍ന്ന് കഴിഞ്ഞു .
ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീതി ഇതോടെ കുറഞ്ഞ് വരികയാണ്. പ്രാദേശികതയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് ഇവരൊക്കെ ആരോപിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയിലും പ്രതിഫലിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.സോഷ്യല്‍ മീഡിയയില്‍ ഇടിവ് നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നു. മോദിക്കെതിരെ തന്നെ ജനവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ ഗോബാക്ക് പ്രക്ഷോഭം ഇതിന്റെ തുടക്കമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്യത എല്ലാ മേഖലയിലും വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സി വോട്ടര്‍ സ്ഥാപകനായ യശ്വന്ത് ദേശ്മുഖ് പറയുന്നത് സോഷ്യല്‍ മീഡിയയിലെ 70 ശതമാനം പേര്‍ ബിജെപി അനുകൂലികളാണ്. ഇവര്‍ ബിജെപിയെ കൈയ്യൊഴിഞ്ഞെങ്കില്‍, പൊതുമധ്യത്തില്‍ അവര്‍ക്കെതിരെയുള്ള വികാരം എത്രത്തോളമുണ്ടെന്ന് കണക്ക് കൂട്ടാം. രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളെ മോദി ദ്രോഹിച്ചു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാഹുലിന് വലിയ മുന്നേറ്റമാണ് ഇതിലൂടെ നടത്താന്‍ ഒരുക്കുന്നത്.
ബിജെപി അനുകൂല ചാനലായ റിപബ്ലിക്ക് ടിവി നടത്തിയ സര്‍വേയിലും അമ്പരിപ്പിക്കുന്ന നേട്ടമാണ് കോണ്‍ഗ്രസ് നേടിയത്. മോദിയുടെ 55 മാസത്തെ ഭരണം കോണ്‍ഗ്രസിന്റെ 55 കൊല്ലത്തെ ഭരണത്തേക്കാള്‍ രാജ്യത്തിന് ഗുണം ചെയ്‌തെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു ചോദ്യം. ഇല്ലെന്നാണ് 56 ശതമാനം അഭിപ്രായപ്പെട്ടത്. സാധാരണ ബിജെപി അനുകൂല ചാനലുകളില്‍ സര്‍വേ നടത്തുമ്പോള്‍ ബിജെപി ബഹുദൂരം മുന്നിലെത്താറുണ്ട്. ഇവിടെ മോദിയുടെ ജനപ്രീതി തീരെ കുറഞ്ഞെന്നാണ് വ്യക്തമാകുന്നത്.
ബിജെപിക്ക് ഏറ്റവും തിരിച്ചടി നല്‍കുന്നത് സ്വന്തം അനുഭാവികള്‍ നടത്തിയ സര്‍വേയിലും തോല്‍വി നേരിട്ടു എന്ന കാര്യമാണ്. സംവിധായകന്‍ വിവേക് അഗ്നിഹോത്രി തന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നടത്തിയ സര്‍വേയില്‍ ഞെട്ടിപ്പിക്കുന്ന ഫലങ്ങളാണ് ലഭിച്ചത്. മോദിയും രാഹുല്‍ ഗാന്ധിയും സംവാദം നടന്നാല്‍ രാഹുലിന് എത്ര മാര്‍ക്ക് ലഭിക്കുമെന്നയിരുന്നു വിവേക് അഗ്നിഹോത്രിയുടെ ചോദ്യം. രാഹുല്‍ ഗാന്ധിയെ ഈ സര്‍വേയില്‍ 100 മാര്‍ക്ക് രാഹുലിന് കിട്ടുമെന്ന് 56 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
മോദിക്ക് മുന്‍തൂക്കം ലഭിക്കുമെന്ന തോന്നലിലാണ് അഗ്നിഹോത്രി സര്‍വേ നടത്തിയത്. എന്നാല്‍ വന്‍ തിരിച്ചടിയാണ് ഉണ്ടായത്. അഗ്നിഹോത്രിക്ക് നേരെ ട്രോളുകളും വന്നിട്ടുണ്ട്. അദ്ദേഹം സെല്‍ഫ് ഗോള്‍ അടിച്ചെന്നാണ് പരിഹാസം. ട്വിറ്ററില്‍ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരകനാണ് അദ്ദേഹം. 1.4 ലക്ഷം ഫോളോവേഴ്‌സുണ്ട് അദ്ദേഹത്തിന് ട്വിറ്ററില്‍. എന്നിട്ടും ബിജെപിക്കെതിരായി സര്‍വേ മാറിയത് ട്രെന്‍ഡ് മാറുന്നു എന്ന സൂചനയാണ് നല്‍കുന്നത്.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം മോദിയുടെ ജനപ്രീതി കുറയ്ക്കുമോ എന്ന ചോദ്യത്തിന്, അതെ എന്ന് മറുപടി നല്‍കിയത് 60 ശതമാനം പേരാണ്. പ്രതിപക്ഷത്തിനെതിരെയുള്ള മോദിയുടെ മഹാമീലാവത് പ്രയോഗം മികച്ചതാണോ എന്ന ചോദ്യത്തിന് അതിനെ എതിര്‍ക്കുന്നുവെന്ന് 61 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ആര്‍എസ്എസും ബിജെപിയുടെയും പ്രവര്‍ത്തകര്‍ ട്വിറ്ററിനെതിരെ പ്രതിഷേധിക്കുന്നത് മോദിക്ക് അനുകൂലമായി കാര്യങ്ങള്‍ വരാത്തത് കൊണ്ടാണെന്ന് ട്രോളുകളും വരുന്നുണ്ട്. അതേസമയം രാഹുല്‍ വിരുദ്ധ മാധ്യമങ്ങള്‍ വരെ ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത് അമ്പരിപ്പിക്കുന്ന നേട്ടമാണ്.
ടൈംസ് നൗ സര്‍വേയിലും അമ്പരിപ്പിക്കുന്ന ഫലമാണ് പുറത്തുവന്നത്. രാഹുലിന്റെ മിനിമം വേതന വാഗ്ദാനത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയയുടെ അഭിപ്രായമാണ് ടൈംസ് നൗ ചോദിച്ചത്. 64 ശതമാനം ഗെയിം ചേഞ്ചറാവും ഈ തീരുമാനമെന്ന് അഭിപ്രായപ്പെട്ടു. വെറും 36 ശതമാനം പേരാണ് ഇതിന്റെ എതിര്‍ത്തത്. മോദിയുടെ ഫൈവ് ഇയര്‍ ചാലഞ്ചിനെ കുറിച്ചുള്ള ചോദ്യത്തിന് വലിയ നെഗറ്റീവ് അഭിപ്രായമാണ് ലഭിച്ചത്. 85 ശതമാനം ഇത് വെറും വ്യാജമാണെന്ന് അഭിപ്രായപ്പെട്ടു.