ശശിതരൂരിന്‍റെ ബന്ധുക്കൾ ബിജെപിയിൽ: ടോം വടക്കനു പിന്നാലെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് !..തരൂരടക്കം കേരളത്തിലെ പ്രമുഖ നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നതായി സൂചന

തിരുവനന്തപുരം:കോൺഗ്രസിൽ നിന്നും നേതാക്കളും അണികളും കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുന്നു . മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കന്‍റെ കൂറുമാറ്റത്തിനു പിന്നാലെ കോൺഗ്രസ് പാളയത്തെ ഞെട്ടിച്ച് വീണ്ടും കൊഴിഞ്ഞു പോക്ക് തുടരുകയാണ് . തിരുവനന്തപുരത്ത് കോൺഗ്രസ് എംപി ശശിതരൂരിന്‍റെ ഉറ്റബന്ധുവടക്കം 10 പേർ ബിജെപിയിൽ ചേർന്നു. ശശിതരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവരാണ് ബിജെപിയിലേക്ക് ചേക്കേറിയവരിൽ പ്രമുഖർ. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയിൽ നിന്നും ഇവർ അംഗത്വം സ്വീകരിച്ചു.

തിരുവനന്തപുരം സീറ്റിൽ അട്ടിമറിക്കുള്ള സാധ്യതകൾ പുറത്തു വരുന്നതിനിടെയാണ് ശശിതരൂരിന്‍റെ ബന്ധുക്കളുടെ ബിജെപി കൂറുമാറ്റം. നേരത്തെ ശശി തരൂർ മോദിയെ അനുകൂലിച്ച് പ്രസംഗം നടത്തിയത് വൻ വിവാദത്തിനു കാരണമായിരുന്നു. എന്നാൽ ബിജെപിയിലേക്ക് ചേക്കേറില്ലെന്ന നിലപാടാണ് ശശിതരൂർ ആവർത്തിച്ചത്. ഇന്നലെ ടോം വടക്കന്‍റെ കൂറുമാറ്റത്തോടെ കോൺഗ്രസ് പാളയത്തിലെ ഉന്നതർ പലരും ബിജെപി ക്യാംപിലെത്താനുള്ള സാധ്യതയും കേന്ദ്ര നേതൃത്വം കാണുന്നുണ്ട്.

ടോം വടക്കനുമായി അടുത്ത ബന്ധമുള്ള കോൺഗ്രസ് നേതാക്കൾ ഇപ്പോൾ എഐസിസിയുടെ നിരീക്ഷണത്തിലാണ്. നാളെ കേരളത്തിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് വീണ്ടും അണിയറ നീക്കങ്ങൾ ശക്തമായത്.

തന്റെ ബന്ധുക്കൾ ബിജെപിയിൽ ചേർന്നെന്ന സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ അവകാശവാദത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി. തന്റെ ബന്ധുക്കൾ വർഷങ്ങളായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്നാണ് തരൂരിന്റെ പ്രതികരണം. എല്ലാ പാർട്ടിയിൽ വിശ്വസിക്കുന്നവരും തന്റെ കുടുംബത്തിലുണ്ടെന്ന് ശശീ തരൂർ കൂട്ടിച്ചേർത്തു. അതേ സമയം തരൂരിന്റെ ബന്ധുക്കൾ ബിജെപിയിൽ ചേർന്നെന്ന് വലിയ ആവേശത്തോടെ കൊട്ടി ഘോഷിച്ച ബിജെപി നേതൃത്വം വെട്ടിലായി. തങ്ങൾ പണ്ടേ ബിജെപിക്കാരാണെന്നും ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് നടത്തിയത് എന്തിനാണെന്ന് മനസിലായില്ലെന്നും തരൂരിന്റെ മാതൃസഹോദരി മാധ്യമങ്ങളോട് പ്രതികരിച്ച്‌ രംഗത്ത് വന്നു

രമ്യാ ഹരിദാസിനെ ആലത്തൂർ പ്രണയിക്കുമോ?പാട്ടിലും നൃത്തത്തിലും , പൊതുപ്രവർത്തനത്തിലും ; രാഷ്ട്രീയം പറയുന്ന ഈ രമ്യാ ഹരിദാസ് ആരാണ് ? ഉമ്മൻ ചാണ്ടിയുടെ ഭീഷണി വീണ്ടും!!!നാലുസീറ്റിൽ പ്രഖ്യാപനം വൈകുന്നു. സിദ്ദിഖിനായി അരയും തലയും മുറുക്കി ചാണ്ടി. ബിജെപി നേതൃത്വം വെട്ടിലായി…!തരൂരിന്റെ ബന്ധുക്കളെല്ലാം ബിജെപിക്കാരാണോ? യുവത്വത്തിന്റെ ശബ്ദങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ കൂച്ചുവിലങ്ങിടുന്നു !! ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ച ശേഷം പ്രയങ്കാ ഗാന്ധി ശരിക്കും എനിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സ്നേഹമാണ്..പാര്‍ലമെന്റില്‍ മോദിയെ ആലിംഗനം ചെയ്തതെന്തിനെന്ന് വിശദീകരിച്ച് രാഹുല്‍ ഗാന്ധി.
Latest
Widgets Magazine