നിര്‍ഭയ കേസിലെ പ്രതികള്‍ തൂക്കിലേറ്റപ്പെടുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത് മകള്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിനൊപ്പം താങ്ങും തണലുമായി നിന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണ്. എന്തും വാര്‍ത്തയാക്കുവാന്‍ വെമ്പുന്ന രാഷ്ട്രീയക്കാരുള്ള നാട്ടില്‍ താന്‍ നല്‍കുന്ന പിന്തുണയും സഹായവും ആരും അറിയരുതെന്ന് പറഞ്ഞാണ് ആ പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം രാഹുല്‍ ഗാന്ധി നിന്നത്.