ശരിക്കും എനിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സ്നേഹമാണ്..പാര്‍ലമെന്റില്‍ മോദിയെ ആലിംഗനം ചെയ്തതെന്തിനെന്ന് വിശദീകരിച്ച് രാഹുല്‍ ഗാന്ധി.

ചെന്നൈ: കേന്ദ്രത്തിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ആ സ്നേഹം പ്രകടിപ്പിക്കാനാണെന്നും അദ്ദേഹം. സ്റ്റെല്ലാ മാരിസ് കോളജിൽ 3000 വിദ്യാർഥിനികളുമായുള്ള സംവാദത്തിനിടെയാണ് ആലിംഗനത്തിനു പിന്നലെ ‘രഹസ്യം’ അദ്ദേഹം പുറത്തുവിട്ടത്. തമിഴ്നാട്ടിലെ സ്റ്റെല്ല മേരീസ് കോളജിലെ വിദ്യാര്‍ഥികളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നത് കേട്ടിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തോട് യാതൊരു ദേഷ്യവുമില്ല. അദ്ദേഹം വളരെ വളരെ ദേഷ്യത്തിലാണെന്നും കോണ്‍ഗ്രസിനെതിരെയാണ് സംസാരിക്കുന്നതെന്നും എനിക്ക് ബോധ്യമുണ്ട്. പക്ഷേ എന്റെ ഉള്ളില്‍ അദ്ദേഹത്തോട് സ്നേഹം തോന്നി. ഈ മനുഷ്യന് ലോകത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയുന്നില്ല. അതുകൊണ്ട് കുറഞ്ഞത് എന്റെ ഭാഗത്തുനിന്ന് ഞാനെങ്കിലും സ്നേഹം കാണിക്കണമെന്ന്. എനിക്ക് ശരിക്കും അദ്ദേഹത്തോട് സ്നേഹം തോന്നിയിരുന്നു. ‘ എന്നാണ് രാഹുല്‍ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ജൂലൈയില്‍ ലോക്‌സഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു രാഹുലിന്റെ ആലിംഗനം. ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിനൊടുവില്‍ നരേന്ദ്രമോദിയെ ഇരിപ്പിടത്തിലെത്തി രാഹുല്‍ കെട്ടിപ്പിടിക്കുകയായിരുന്നു.ആദ്യമൊന്ന് അമ്പരന്ന മോദി രാഹുലിനെ തിരികെ കൈകൊടുത്തു. കേന്ദ്രസര്‍ക്കാറിനെതിരെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ചശേഷമായിരുന്നു രാഹുലിന്റെ ആലിംഗനം.

‘ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. പക്ഷേ വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണ്.’ എന്നു പറഞ്ഞായിരുന്നു രാഹുലിന്റെ ആലിംഗനം.ചോദ്യങ്ങളെ നേരിടാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മടിയെയും രാഹുല്‍ വിമര്‍ശിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കാന്‍ മടിയെന്നാണ് രാഹുല്‍ ചോദിച്ചത്.

‘നിങ്ങളില്‍ എത്രപേര്‍ക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചു? അതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് 3000 സ്ത്രീകള്‍ക്കു മുമ്പില്‍ നിന്ന് അവരുടെ ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യമില്ല?’ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

നിലവില്‍ ഇന്ത്യയില്‍ ഒരു ആശയപരമായ യുദ്ധം നടക്കുന്നുണ്ട്. രണ്ട് പ്രത്യയശാസ്ത്രങ്ങളായി രാജ്യം വിഭജിച്ചിരിക്കുകയാണ്. ഒന്ന് ഐക്യപ്പെടലിന്റെ പ്രത്യയശാസ്ത്രമാണ്. രാജ്യത്തെ ജനങ്ങള്‍ എല്ലാം ഒരുമിച്ച് ഐക്യത്തോടെ ജീവിക്കണമെന്നു പറയുന്നത് പ്രത്യയശാസ്ത്രമെന്നും അദ്ദേഹം വിശദീകരിച്ചു.

അധികാരത്തിലെത്തിയതിനു പിന്നാലെ പ്രധാനമന്ത്രി വലിയൊരു അബദ്ധം കാണിച്ചു. ഇന്ത്യയ്ക്ക് എതിരായ പ്രത്യയശാസ്ത്രമുള്ള പി.ഡി.പിയുമായി സഖ്യത്തിലെത്തി. പ്രധാനമന്ത്രിയുടെ ഈ നയം കാരണമാണ് ഇന്ന് കശ്മീര്‍ പുകയുന്നതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

Top