
ജയ്പൂര്‍: രാഹുല്‍ ഗാന്ധി കാശ്മീരി ബ്രാഹ്മണനെന്ന് രാജസ്ഥാനിലെ ക്ഷേത്ര പൂജാരി. രാജസ്ഥാനിലെ ക്ഷേത്ര പൂജാരി ദിനനാഥ് കൗള്‍ ആണ് രാഹുല്‍ ഗദാന്ധിയുടെയും കുടുംബത്തിന്റെയും ഗോത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ദിനനാഥ് കൗള്‍ പറഞ്ഞതനുസരിച്ച് രാഹുല്‍ ഗാന്ധി കാശ്മീരി ബ്രാഹ്മണനാണ്, രാഹുലിന്റെ ഗോത്രം ദത്താത്രേയയുമാണ്.
രാജസ്ഥാനിലെ പുഷ്‌കര്‍ ക്ഷേത്രത്തിലെത്തിയ രാഹുല്‍ ഗാന്ധി ദിനനാഥ് കൗളിന്റെ കാര്‍മികത്വത്തിലാണ് പൂജാകര്‍മങ്ങള്‍ അന്ന് നടത്തിയിരുന്നത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തിയപ്പോള്‍ അദ്ദേഹം തന്റെ ഗോത്രം ദത്താത്രേയ ആണെന്നും താന്‍ കാശ്മീരി ബ്രാഹ്മണനാണെന്ന് പറഞ്ഞതായും ദിനനാഥ് കൗള്‍ മാധ്യമങ്ങളോട് പറഞ്ഞു.
മോത്തിലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, സോണിയ ഗാന്ധി, മേനക ഗാന്ധി തുടങ്ങിയവരെല്ലാം ഇവിടെ ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തിയിട്ടുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ ഞങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ദിനനാഥ് കൗള്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി ഹിമാലയം സന്ദര്‍ശിച്ചതും വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇതെന്ന് ബിജെപി ആരോപിച്ചിരുന്നു.