ബീഫ് കഴിക്കാറുണ്ടെന്ന് ബിജെപി മേഘാലയ പ്രസിഡന്റ് !ബീഫ് കഴിക്കുന്നതിന് ബി ജെ പി യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഏണസ്റ്റ് മാവ്രി

ഷില്ലോംഗ്:ബീഫ് കഴിക്കാറുണ്ടെന്ന് ബിജെപി മേഘാലയ പ്രസിഡന്റ് !ബീഫ് കഴിക്കുന്നതിന് ബി ജെ പി യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഏണസ്റ്റ് മാവ്രി പറഞ്ഞു. ബി ജെ പിക്കാരനാണ് എന്നതിനാല്‍ ബീഫ് കഴിക്കുന്നതില്‍ തെറ്റില്ല എന്നും ഏണസ്റ്റ് മാവ്രി.

ബീഫ് കഴിക്കുന്നതിന് ബി ജെ പി യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും താന്‍ ബീഫ് കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ ഒരു പ്രശ്‌നവുമില്ല എന്നും ഏണസ്റ്റ് മാവ്രി വ്യക്തമാക്കി. മേഘാലയ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം. കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം ഒരു പള്ളിക്ക് നേരെയും ആക്രമണം ഉണ്ടായിട്ടില്ല എന്നും ഐ എ എന്‍ എസിന് നല്‍കിയ അഭിമുഖത്തില്‍ ഏണസ്റ്റ് മാവ്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേഘാലയയിലെ ജനങ്ങള്‍ ഇത്തവണ ബി ജെ പിക്കൊപ്പമാണെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അക്കാര്യം മാര്‍ച്ച് രണ്ടിന് മറ്റുള്ളവര്‍ക്ക് എല്ലാം വ്യക്തമാകും എന്നും ഏണസ്റ്റ് മാവ്രി അവകാശപ്പെട്ടു. മേഘാലയയില്‍ വലിയ ഒരു വിഭാഗം പേരും ക്രിസ്തുമതം ആണ് പിന്തുടരുന്നത്.

അതിനാല്‍ മേഘാലയയിലെ ജനങ്ങള്‍ ബി ജെ പിയുടെ ബീഫ് നിരോധനം, സി എ എ എന്നീ നിലപാടുകള്‍ അംഗീകരിക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു അദ്ദേഹത്തോടുള്ള ചോദ്യം. ഇതിനായിരുന്നു താന്‍ ബീഫ് കഴിക്കാറുണ്ട് എന്നും അതില്‍ ബി ജെ പിയില്‍ നിയന്ത്രണമില്ല എന്നും അദ്ദേഹം വ്യക്തമാക്കിയത്.

Top