ശബരിമല സമരം: കോണ്‍ഗ്രസിന്റെ സമര രീതിയോട് ഇടഞ്ഞ് രാഹുല്‍ ഗാന്ധി

കൊച്ചി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമര രീതിയോട് രാഹുല്‍ ഗാന്ധിക്ക് അതൃപ്തി. കൊടിപിടിച്ചിള്ള സമരം വേണ്ടെന്നും നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുതെന്നും കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍. ശബരിമലയുടെ വിഷയത്തില്‍ തീവ്രസമരം വേണ്ടെന്നും കേരള നേതാക്കളോട് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തിയിരുന്നു. ശബരിമല വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും അഭിപ്രായ വ്യത്യാസമില്ലെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം മുല്ലപ്പള്ളി പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ചരിത്രമെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഇതേ നിലപാട് കേരളത്തിലെ നേതാക്കളും തുടക്കത്തിലെ സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറ്റിയ കോണ്‍ഗ്രസ് പ്രത്യക്ഷസമരം ആരംഭിക്കുകയായിരുന്നു.

Top