ഞാൻ ബി.ജെ.പിയുടെ ജോലിക്കാരിയല്ല!..ബി.ജെ.പിയെ പുറത്താക്കാന്‍ ഒന്നിച്ച് പോരാടും; സോണിയാ ഗാന്ധിയെയും രാഹുലിനെയും സന്ദര്‍ശിച്ച് മമത ബാനര്‍ജി

ന്യൂദല്‍ഹി:ബി.ജെ.പിയുടെ പ്രസ്താവനകള്‍ക്ക് മറുപടി പറയാന്‍ താന്‍ അവരുടെ ജോലിക്കാരിയല്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു .അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മമത ബാനർജി ചർച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി 2019 തിരഞ്ഞെടുപ്പിനെ നേരിടുന്നതു ഭരണകൂടത്തെ ഭയചികിതരാക്കുന്നുണ്ടെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ സന്ദർശിച്ചശേഷം മമത അറിയിച്ചു. രാഷ്ട്രീയം, 2019ലെ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മൽസരിക്കൽ തുടങ്ങിയ വിഷയങ്ങൾ സംസാരിച്ചതായും അവർ കൂട്ടിച്ചേർത്തു.സിവിൽ വാർ’ എന്ന തന്റെ പ്രസ്താവനയെ ആക്രമിച്ച ബിജെപിയുടെ നിലപാടിനെക്കുറിച്ചു ചോദിച്ചപ്പോൾ, അവർക്കു മറുപടി നൽകാൻ താനവരുടെ വേലക്കാരിയല്ല എന്നായിരുന്നു പ്രതികരണം. ‘സിവിൽ വാർ’ എന്ന പരാമർശം താൻ നടത്തിയിട്ടില്ല. 40 ലക്ഷം പേരുടെ പേരുകൾ ആ പട്ടികയിലില്ല. 2019ൽ അധികാരത്തിലെത്താനാകില്ലെന്ന കാര്യം അറിയാവുന്നതിനാൽ ബിജെപി രാഷ്ട്രീയപരമായി അസ്ഥിരതയിലാണെന്നും മമത കൂട്ടിച്ചേർത്തു.യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും ന്യൂദല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മമത.

ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് ആദ്യലക്ഷ്യമെന്നും അതിനുവേണ്ടി യോജിച്ച പോരാട്ടം നടത്തുമെന്നും മമത ബാനര്‍ജി പറഞ്ഞു. ഓരോ സംസ്ഥാനത്തും അവിടുത്തെ ശക്തമായ പ്രതിപക്ഷ പാര്‍ട്ടി പോരാട്ടം നയിക്കും. പശ്ചിമബംഗാളില്‍ തങ്ങള്‍ക്കാണ് ശക്തി. അവിടെ സ്വന്തം നിലയില്‍ പോരാട്ടം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്നും മമത പറഞ്ഞു.2019 ല്‍ വീണ്ടും അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ബി.ജെ.പിക്കറിയാമെന്നും അതുകൊണ്ടാണ് അവര്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കാന്‍ തയ്യാറാകാത്തതെന്നും മമത കുറ്റപ്പെടുത്തി. അധിക്ഷേപത്തെ അത്തരത്തില്‍തന്നെ നേരിടുന്നത് തങ്ങളുടെ സംസ്‌കാരമല്ല. രാഷ്ട്രീയത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നത്. പ്രതിപക്ഷത്തിന്റെ യോജിച്ച നേതൃത്വമാവും 2019 ലെ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും മമത കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി മമത സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ച കാര്യങ്ങള്‍ എന്തെന്ന് വ്യക്തമല്ല. കൂടിക്കാഴ്ച 20 മിനുട്ടോളം നീണ്ടു. ഏറെ നാളായി തനിക്ക് അറിയാവുന്ന വ്യക്തിയാണ് അദ്വാനിജിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തെ കുറിച്ച് സംസാരിച്ചെന്നും ഇത് സ്വാഭാവിക സന്ദര്‍ശനം മാത്രമാണെന്നും മമത ബാനര്‍ജി പ്രതികരിച്ചു

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി നിരവധി നേതാക്കളുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍ മോദി അമിത് ഷാ കൂട്ടുകെട്ടിലും നിലവിലെ ഭരണത്തലും അസംതൃപ്തിയുള്ള ബി.ജെ.പിയിലെ വിമതരുമായി മമത കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.പ്രതിപക്ഷത്തെ ഒന്നിച്ചുനിർത്താനുള്ള മമത ബാനർജിയുടെ ശ്രമങ്ങളുടെ ഭാഗമായി ഡൽഹിയിലെത്തിയ രണ്ടാം ദിനമായ ബുധനാഴ്ച, കോൺഗ്രസ്, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, ഡിഎംകെ, ആർജെഡി, എസ്പി, ജെഡിഎസ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിൽ നടക്കാൻ പോകുന്ന മമതയുടെ റാലിയിലേക്ക് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ഇതുകൂടാതെ, ബിജെപി നേതാവ് എൽ.കെ. അ‍ഡ്വാനിയെ അദ്ദേഹത്തിന്റെ ചേംബറിലെത്തി മമത കണ്ടിരുന്നു. ശിവസേനയുടെ സഞ്ജയ് റാവത്ത് മമത ബാനർജിയെ തൃണമൂൽ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ എന്നിവരുമായും അവർ കൂടിക്കാഴ്ച നടത്തി.

Top