രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞു; ഒരു കാരണവശാലും കടത്തിവിടില്ലെന്ന് മണിപ്പൂര്‍ പോലീസ്

ഇംഫാല്‍: മണിപ്പുരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് പോലീസ് . രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം റോഡില്‍ ബാരിക്കേഡ് വെച്ചാണ് തടഞ്ഞിട്ടിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് വാഹനങ്ങള്‍ തടഞ്ഞിരിക്കുന്നത്. പുലര്‍ച്ചെ വെടിവെപ്പുണ്ടായെന്നും രാഹുല്‍ ഗാന്ധിയുടെ സുരക്ഷക്ക് ഭീഷണിയുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ഒരു കാരണവശാലും വാഹനങ്ങള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് പോലീസ്. രാഹുല്‍ ഗാന്ധി അരമണിക്കൂറിലേറെയായി കാറില്‍ തുടരുകയാണ്.

രാവിലെ ഡല്‍ഹി വിമാനത്തില്‍ തിരിച്ച രാഹുല്‍ 11 ഓടെ തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. റോഡ് മാര്‍ഗം കുക്കി മേഖലയായ ചുരാചന്ദ്പുരില്‍ എത്താനാണ് രാഹുലിന്റേയും സംഘത്തിന്റേയും പദ്ധതി. അതേസമയം, സന്ദര്‍ശനത്തില്‍ സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് മണിപ്പുര്‍ പോലീസ് സംഘത്തെ അറിയിച്ചു. എന്നാല്‍ സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്നു അറിയിച്ചു രാഹുല്‍ മുന്നോട്ട് പോവുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top