ദില്ലി: ആര്‍എസ്എസിനെ പരസ്യമായി വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പറയുന്നു. ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്നതില്‍ സംശയമില്ല. അതെനിയും പറയും, ആര്‍എസ്എസ് നല്‍കിയ മാനനഷ്ട കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
അപകീര്‍ത്തി കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പിച്ച ഹര്‍ജി അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് വിചാരണയ്ക്കായി രാഹുല്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. രാഹുല്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വാക്കുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും രാഹുലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ സഹോദരന്‍ പറഞ്ഞ കാര്യങ്ങളാണ് താനും പറഞ്ഞത്. ഇത് ഇനിയും ആവര്‍ത്തിക്കും. ആര്‍എസ്എസ് സമര്‍പിച്ച അപകീര്‍ത്തി കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി രാഹുല്‍ പിന്‍വലിക്കുകയും ചെയ്തു.
അതേസമയം, വിചാരണയ്ക്ക് കീഴ്കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഓഴിവാക്കണമെന്ന രാഹുലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ആര്‍എസ്എസ് എന്ന സംഘടനയെയല്ല അതുമായി ബന്ധപ്പെട്ടവരാണ് ഗാന്ധി വധത്തിന് പിന്നിലെന്നാണ് താന്‍ പറഞ്ഞതെന്ന് നേരത്തെ സുപ്രീംകോടതിയെ രാഹുല്‍ അറിയിച്ചിരുന്നു. നിലപാട് മാറ്റം മലക്കംമറിച്ചിലാണെന്ന വിമര്‍ശനം ഉയരാന്‍ ഇത് ഇടയാക്കുകയും ചെയ്തിരുന്നു.
ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മാനനഷ്ട കേസ് ഒത്തുതീര്‍പ്പക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം നേരത്തെ രാഹുല്‍ തള്ളിയിരുന്നു. ഖേദപ്രകടനം നടത്താന്‍ തയ്യാറല്ലെന്ന് രാഹുല്‍ അറിയിച്ച സ്ഥിതിയ്ക്ക് വിചാരണയുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇതേ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ആര്‍എസ്എസുകാര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. മഹാത്മാ ഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാരാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ആര്‍എസ്എസുകാരാണ് ഗാന്ധിയെ കൊന്നത്. ഇപ്പോള്‍ അവരുടെ ആളുകള്‍ അദ്ദേഹത്തെ കുറിച്ച് പറയുന്നു. അവര്‍ ഗാന്ധിജിയെയും സാര്‍ദാര്‍ പട്ടേലിനെയും എതിര്‍ത്തിരുന്നവരായിരുന്നു.