ജാതിക്കാർഡ് ഉയർത്തി പാർട്ടി പിടിച്ചെടുക്കാൻ ഷാഫിയുടെ നീക്കം.ഉമ്മൻ ചാണ്ടിയെ വെട്ടിയ ഷാഫി കോൺഗ്രസിനെ ചതിക്കും! രാഹുൽ തോൽക്കും.അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കാനും ഭരണം കിട്ടിയാൽ മന്ത്രിസഭയിൽ എത്താനും നീക്കം !

കൊച്ചി : എന്നും ജാതി ഉയർത്തിക്കാട്ടി അധികാരങ്ങൾ നേടുന്ന ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസും കോൺഗ്രസ് പാർട്ടിയും കാൽകീഴിൽ എത്തിക്കാനുള്ള പുറപ്പാടിലാണ് . മുസ്ലിം ജാതിക്കാറ് ഉയർത്തിയാണ് ഇപ്പോഴും സ്ഥാനങ്ങൾ ഷാഫി നേടി എടുക്കുന്നത് .കോൺഗ്രസ് പാർട്ടിയിൽ മറ്റൊരു മുസ്ലിമിനെ വളർത്താനും ഷാഫി മുതിരില്ല .അതിനാൽ തന്നെ അധികാര സ്ഥാന വീതം വേപ്പില ഷാഫിക്ക് മുന്നിൽ മറ്റൊരു പെരുകാരൻ വരില്ല .ഈ തന്ത്രം ഉപയോഗിച്ചാണ് ഷാഫി ഇപ്പോൾ രാഹു മാങ്കൂട്ടത്തിനെ പാലക്കാട് ഇറക്കിയിരിക്കുന്നത് .

രാഹലിനെ പാലക്കാട് തോൽപ്പിക്കുക തന്നെയാണ് ഷാഫിയുടെ നീക്കം . അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് തന്നെയാണ് പൊതുവികാരവും പാർട്ടിയും ചിന്തിക്കുന്നത് .അങ്ങനെ ഭരണത്തിൽ വരുമ്പോൾ മുസ്ലിം കാർഡ് ഇറക്കി മന്ത്രിമോഹം വെച്ച് നടക്കുന്ന ഷാഫിക്ക് നിയമ സഭ തന്നെയാണ് ലക്‌ഷ്യം .അധികാരമില്ലാത്ത പാർലമെന്റിൽ നിന്നും തിരിച്ച് നിയമസഭാ സീറ്റിൽ മത്സരിക്കുകയും മന്ത്രി ആവുക എന്ന മോഹത്താലും തന്നെയാണ് ഷാഫിയുടെ കരുനീക്കം അതിനായുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിനെ ഇപ്പോൾ സ്ഥാനാർഥി ആക്കിയിരിക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലും സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് മുന്നേറിയ കോൺഗ്രസിന് തിരിച്ചടിയായിട്ടാണ് പി സരിൻ്റെ ഉയർത്തിയ ഷാഫിക്ക് എതിരായ ആരോപണം . പത്തനംതിട്ട ജില്ലക്കാരനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം സരിൻ അംഗീകരിച്ചിട്ടില്ല. ഇന്നലെ രാത്രി സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നത് വരെ പ്രതീക്ഷയിലായിരുന്നു സരിൻ. യൂത്ത് കോൺഗ്രസ് നേതാവെന്നതും പാലക്കാട് ജില്ലയിൽ നിന്നുള്ള യുവ നേതാവെന്നതും തനിക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.സാറിനെ വെട്ടിയത് ഷാഫി എന്നതാണ് കൂടുതൽ സങ്കീർണ്ണം ആകുന്നത് .

ലീഡർ കെ കരുണാകരനെയും കരുണാകരന്റെ ഭാര്യയേയും മുരളീയും അപമാനിച്ചവൻ എന്നാണ് രാഹുൽ അറിയപ്പെടുന്നത് .അങ്ങനെയുള്ള രാഹുൽ സ്ഥാനാർത്ഥിയായി എത്തുമ്പോൾ ഉറപ്പായും കോൺഗ്രസ് വികാരം ഉള്ളവർ രാഹുലിനെ തറപറ്റിക്കാൻ നീക്കം നടത്തും .ലീഡറെ അപമാനിച്ചവനെ സ്ഥാർത്തി ആക്കി എന്ന പോസ്റ്റുമായി കരുണാകരന്റെ മകൾ തന്നെ രംഗത്ത് എത്തിയതും പ്രത്യേകതയാണ് .

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ തീരുമാനം മറികടന്നിട്ടായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് എ ഗ്രൂപ്പ് പ്രതിനിധിയായി രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാൻ തീരുമാനം എടുത്തത് ഷാഫി പറമ്പിൽ ഏകപക്ഷീയമായിട്ടായിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു .യൂത്ത് കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ ജെ.എസ് അഖിൽ, കെ.എസ്.യു മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്ത് എന്നിവർക്ക് വേണ്ടി ഉമ്മൻ ചാണ്ടിയും മുതിർന്ന നേതാക്കൾ വാദിച്ചെങ്കിലും നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ കടുംപിടിത്തമാണ് രാഹുലിനെ യൂത്ത് അമരത്തേക്ക് എത്തിച്ചത് . തിരഞ്ഞെടുപ്പിൽ വ്യാജ ഐഡി ഉണ്ടാക്കി വിജയിച്ച കേസും ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിനെതിരെ നിലനിൽക്കുകയാണ് .എന്തായാലും പാലക്കാട് രാഹുൽ മാങ്കൂട്ടം വിയർക്കും എന്നതിൽ യാതൊരു സംശയവും ഇല്ല .

 

Top