പ്രധാനമായും തെലുങ്ക് , തമിഴ് , ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് രാകുൽ പ്രീത് സിംഗ്. അഭിനയ പ്രാധാന്യമുള്ള സിനിമകളിലൂടെ ഒരുപാട് പ്രേക്ഷകരിലേക്ക് താരത്തിന് അഭിനയ വൈഭവം വളരെ പെട്ടെന്ന് വ്യാപിക്കാൻ കാരണമായിട്ടുണ്ട്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ ഒരുപാട് വലിയ ആരാധകൻ എന്ന താരത്തിന് നേടിയെടുക്കാനും കഴിഞ്ഞു. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇന്നും നിലനിർത്തുകയാണ്.
2009ൽ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. താരം ഇതിനോടകം തന്നെ മൂന്ന് ഫിലിംഫെയർ അവാർഡ് സൗത്ത് നോമിനേഷനുകൾ നേടിയിട്ടുണ്ട്. കൂടാതെ ഒരു SIIMA അവാർഡിന് താരം അർഹയായിട്ടുണ്ട്.
വെങ്കടാദ്രി എക്‌സ്പ്രസ്, യാരിയാൻ, ലൗക്യം, പണ്ഡഗ ചെസ്കോ, സറൈനോട് , ധ്രുവ , രാരണ്ടോയ് വേദുക ചുദം ,സ്പൈഡർ , ജയ ജാനകി നായക , തീരൻ അധികാരം ഒന്ദ്രു , ദേ പ്യാർ ദേ, അറ്റാക്ക്, റൺവേ 34 എന്നീ ചിത്രങ്ങളിലൂടെ താരത്തിന് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ നിലയുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരത്തിന് നേടാൻ കഴിഞ്ഞത് അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ വേഷത്തെയും സമീപിച്ചത്. ദൗല കുവാൻ ആർമി പബ്ലിക് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ താരം പിന്നീട് ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് ഗണിത ശാസ്ത്രവും പഠിച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ തന്നെ 18-ാം വയസ്സിൽ മോഡലിംഗിൽ താരം തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്.
2009-ൽ സെൽവരാഘവന്റെ 7G റെയിൻബോ കോളനിയുടെ റീമേക്ക് ആയ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടക്കുന്നത്. ബിരുദം പൂർത്തിയാക്കി 2011 ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മത്സരിക്കുന്നതിന് മുമ്പ് സിനിമയിലെ അഭിനയത്തിന് താരം പ്രശംസ നേടിയിട്ടുണ്ട്. 2014-ൽ, ദിവ്യ കുമാറിന്റെ സംവിധാനത്തിൽ അഭിനയിച്ച യാരിയൻ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ താരം അരങ്ങേറ്റം കുറിച്ചത്.
പീപ്പിൾസ് ചോയ്‌സ് മിസ് ഇന്ത്യ ടൈംസ് കൂടാതെ, പാന്റലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്, ഫെമിന മിസ് ടാലന്റഡ്, ഫെമിന മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ, ഫെമിന മിസ് ബ്യൂട്ടിഫുൾ ഐസ് എന്നിങ്ങനെ നാല് സബ്‌ടൈറ്റിൽ മത്സരത്തിൽ താരം മികച്ച സ്ഥാനങ്ങൾ നേടി. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെയാണ് താരം സിനിമാ പ്രേമികൾക്കിടയിൽ സ്ഥിരം ആകുന്നത്. വലുതും ചെറുതുമായ കഥാപാത്രങ്ങളിലൂടെ സിനിമാ മേഖലയിൽ തന്നെ ഇടം ഭദ്രം ആക്കുന്ന തരത്തിലാണ് താരം അഭിനയിച്ചത്.
ശങ്കറിന്റെ വിജിലന്റ് ആക്ഷൻ ചിത്രം ഇന്ത്യൻ 2 , ശിവകാർത്തികേയനൊപ്പം സയൻസ് ഫിക്ഷൻ ചിത്രം അയാളൻ, ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർക്കൊപ്പം ഇന്ദ്ര കുമാറിന്റെ സ്ലൈസ്-ഓഫ്-ലൈഫ് കോമഡി താങ്ക് ഗോഡ് , ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പം ഡോക്ടർ ജി, തേജസ് പ്രഭ വിജയ് ദിയോസ്‌കർ സംവിധാനം ചെയ്യുന്ന സോഷ്യൽ ഫാമിലി എന്റർടെയ്‌നർ ഛത്രിവാലി, ലേഡീസ് നൈറ്റ് സിനിമകളാണ് ഇനി താരത്തിന്റെതായി പുറത്തു വരാനിരിക്കുന്നത്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.