നടി മഹാലക്ഷ്മിയും രവീന്ദറും പിരിയുന്നു.രവീന്ദർ ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു.ശരീര ഭാരം ചൂണ്ടിക്കാണിച്ച പരിഹാസങ്ങൾ മഹാലക്ഷ്മിയേയും രവീന്ദറിനേയും വേട്ടയാടി…

നടി മഹാലക്ഷ്മിയും രവീന്ദറും പിരിയുന്നു.രവീന്ദർ ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു.ശരീര ഭാരം ചൂണ്ടിക്കാണിച്ച പരിഹാസങ്ങൾ മഹാലക്ഷ്മിയേയും രവീന്ദറിനേയും വേട്ടയാടി…
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് മുമ്പേ മഹാലക്ഷ്മിയുമായി വേർപിരിയുന്നു എന്ന വാർത്തകൾ പുറത്ത് കാരണമായി പറയപ്പെടുന്നത് രവീന്ദറിന്റെ ശരീര ഭാരം ചൂണ്ടിക്കാണിച്ചാണ് .രണ്ട് പേരുടെയും ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതാണ്. ആ​ദ്യ വിവാഹത്തിൽ ഒരു മകനും മഹാലക്ഷ്മിക്കുണ്ട്. ഇതൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. എന്നാൽ സൈബറാക്രമണങ്ങളെയും ട്രോളുകളെയും രവീന്ദറോ മഹാലക്ഷ്മിയോ വകവെച്ചില്ല. മാത്രമല്ല ഇവയെ ചിരിച്ച് തള്ളുകയും ചെയ്തു. രണ്ട് പേരും പരസ്പരം മനസ്സിലാക്കിയ ശേഷമാണ് വിവാഹം ചെയ്തത്.

കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് പരസ്പരം അറിയാമെന്നും ഇവർ വ്യക്തമാക്കി. രവീന്ദറിന്റെ പണം കണ്ടല്ല രണ്ടാം വിവാഹത്തിന് തയ്യാറായത്. മകനെ ഒറ്റയ്ക്ക് വളർത്താമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെന്നും മ​ഹാലക്ഷ്മി നേരത്തെ പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് രവീന്ദറും മഹാലക്ഷ്മിയും. ഭാര്യക്കൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്കിടെ രവീന്ദർ പങ്കുവെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രവീന്ദറും മഹാലക്ഷ്മിയും അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾ ഇതിനിടെ പുറത്ത് വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രവീന്ദർ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇതിന് കാരണമായത്. പൊതുവെ ഭാര്യക്കൊപ്പമുള്ള ഫോട്ടോകളാണ് രവീന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറ്. എന്നാൽ കഴിഞ്ഞ ദിവസം ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു. ഇതോടെയാണ് ഇരുവരും തമ്മിൽ അകൽച്ചയെന്ന അഭ്യൂഹം പരന്നത്. തമിഴ് യൂട്യൂബ് ചാനലുകൾ ഇതേറ്റ് പിടിക്കുകയും ചെയ്തു. വിവാഹ മോചനമെന്ന വാർത്തകൾ പരന്നതോടെ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് രവീന്ദർ. തങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് രവീന്ദർ വ്യക്തമാക്കി. ഭാര്യ ​ഗോസിപ്പിനെക്കുറിച്ച് തന്നോട് പറഞ്ഞ വാക്കുകളും രവീന്ദർ പങ്കുവെച്ചു. ‘ഡെയ് പുരുഷാ, ഒറ്റയ്ക്കുള്ള ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കരുതെന്ന് എത്ര തവണ പറഞ്ഞതാണ്’

സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത് നമ്മൾ പിരിയുകയാണെന്നാണ്. ഇനിയും ഇതാവർത്തിച്ചാൽ എനിക്ക് പ്രിയപ്പെട്ട സെമിയ ഉപ്പുമാവ് മാത്രം മൂന്ന് നേരം ഭക്ഷണമായി തരും,’ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച മഹാലക്ഷ്മിയുടെ വാക്കുകളിങ്ങനെ. ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും രവീന്ദർ പങ്കുവെച്ചിട്ടുണ്ട്. ​ഗോസിപ്പ് പരത്തുന്നവരോട് ഇതിനൊരു അവസാനം ഇല്ലേയെന്നും രവീന്ദർ ചോദിക്കുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. പൊതുവെ ഇത്തരം ​ഗോസിപ്പുകളോട് മഹാലക്ഷ്മി പ്രതികരിക്കാറില്ല. ഇപ്പോഴും തമിഴ് സീരിയൽ രം​ഗത്ത് സജീവമാണ് മഹാലക്ഷ്മി. രവീന്ദറാണ് മഹാലക്ഷ്മിയെ പ്രൊപ്പോസ് ചെയ്യുന്നത്. എന്നാൽ അന്ന് മഹാലക്ഷ്മി നിരസിക്കുകയാണുണ്ടായത്. എന്നാൽ പിന്നീട് രണ്ട് പേരും സൗഹൃദത്തിലായി. വിവാ​ഹത്തിന് മ​ഹാലക്ഷ്മി സമ്മതിക്കുകയും ചെയ്തു. ഭർത്താവിനെതിരെ വരുന്ന ബോഡി ഷെയ്മിം​ഗിനെക്കുറിച്ച് മഹാലക്ഷ്മി മുമ്പ് സംസാരിച്ചിരുന്നു.

ഭർത്താവിനെ മാത്രമല്ല ആരെയും ശരീര ഭാരത്തിന്റെ പേരിൽ പരിഹസിക്കരുത്. തന്നെ സംബന്ധിച്ച് അദ്ദേഹത്തിന്റെ വണ്ണം പ്രശ്നമായിരുന്നില്ല. വിവാഹത്തിന് സമ്മതം പറഞ്ഞ സമയത്ത് അതിന് മുമ്പ് തടി കുറയ്ക്കാം എന്നിട്ടാവാം വിവാഹമെന്ന് രവീന്ദർ പറഞ്ഞതാണ്. എന്നാൽ താനാണ് വേണ്ടെന്ന് പറഞ്ഞത്. ആരോ​ഗ്യത്തിന് വേണ്ടി വണ്ണം കുറയ്ക്കുകയാണെങ്കിൽ കുറയ്ക്കാം. അല്ലാതെ വണ്ണം കുറയ്ക്കേണ്ടെന്നാണ് താൻ പറഞ്ഞതെന്നും മഹാലക്ഷ്മി അന്ന് വ്യക്തമാക്കി. സിനിമാ നിർമാതാവാണ് രവീന്ദ​ർ ചന്ദ്രശേഖർ. വിവാഹ ശേഷം രണ്ട് പേരും തങ്ങളുടെ കരിയർ തിരക്കുകളിലാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരും രവീന്ദറിനും മഹാലക്ഷ്മിക്കും ഉണ്ട്.

തമിഴ് വിനോദ ലോകത്ത് അടുത്തിടെ വലിയ ചർച്ചയായ വിവാഹമാണ് രവീന്ദറിന്റെയും മഹാലക്ഷ്മിയുടേതും. അടുത്ത കാലത്ത് ഇത്രമാത്രം ചർച്ചയായ ദമ്പതികൾ വിരളമാണെന്ന് തന്നെ പറയാം. രവീന്ദറിനും മഹാലക്ഷ്മിക്കും വ്യാപക സൈബറാക്രമണം വിവാഹത്തിന് ശേഷം നേരിടേണ്ടി വന്നു, രവീന്ദറിന്റെ ശരീര ഭാരം ചൂണ്ടിക്കാണിച്ചായിരുന്നു പരിഹാസങ്ങൾ. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്ന പരിഹാസവും വന്നു.

Top