നിനക്കുമില്ലേ വീട്ടില്‍ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. അപകീർത്തിപരമായി ഫോട്ടോ പ്രചരിപ്പിച്ചതിൽ പൊട്ടിക്കരഞ്ഞു പൊട്ടിത്തെറിച്ച് താര കല്യാൺ

കൊച്ചി:തനിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന അപവാദ പ്രചരണത്തിനെതിരേ പൊട്ടിക്കരഞ്ഞുകൊണ്ട് താര കല്യാൺ .അതിനുശേഷം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് താര കല്യാണ്‍ രംഗത്ത് വരുകയും ചെയ്തു . സോഷ്യല്‍ മീഡിയയില്‍ കൂടിത്തന്നെയാണ് താരത്തിന്റെ പ്രതികരണം.ഭർത്താവിന്റെ വേര്പാടിന് ശേഷം നടിയും നർത്തകിയുമായ താര കല്യാൺ നേരിട്ട കഷ്‌ടപ്പാടുകളുടെ ജീവിത വിജയങ്ങളിൽ ഒന്നാണ് മകൾ സൗഭാഗ്യയുടെ വിവാഹം. ഫെബ്രുവരി മാസം നടന്ന ആഘോഷപരമായ ചടങ്ങ് സോഷ്യൽ മീഡിയ വഴി ആരാധകരുടെ മുന്നിലും എത്തിയിരുന്നു. എന്നാൽ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസത്തിന്റെ ഓർമ്മകളിൽ നിന്നും പടർന്ന നീറ്റലിലാണ് താരാ കല്യാൺ ഈ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ആഘോഷങ്ങൾക്കിടെ പകർത്തിയ വിഡിയോയിൽ നിന്നും ഒരു ചിത്രം സ്ക്രീൻഷോട്ട് എടുത്ത് മോശമായി പ്രചരിപ്പിച്ച ആളിനെതിരെ പൊട്ടിത്തെറിച്ചതും, പൊട്ടിക്കരഞ്ഞും പ്രതികരിക്കുന്നു താരാ കല്യാൺ.

മകളുടെ വിവാഹത്തിനിടയില്‍ പകര്‍ത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു കാലത്തും അവരോടു പൊറുക്കില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് താര വീഡിയോയിലൂടെ പറയുന്നു.താരയുടെ വാക്കുകള്‍ ഇങ്ങനെ…”സമൂഹമാധ്യമങ്ങളില്‍ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്.

ആ വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?നിനക്കുമില്ലേ വീട്ടില്‍ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല.നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങള്‍ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങള്‍ ആരോടും ചെയ്യരുത്. അത് പലരുടേയും ഹൃദയംഭേദിക്കും. എന്റെ ആത്മാവിനെ നിങ്ങള്‍ വേദനിപ്പിച്ചു.ഇത് പോസ്റ്റ് ചെയ്ത ആളിനോട്, പ്രചരിപ്പിച്ചവരോട്, കമന്റ് ചെയ്ത് ആഘോഷിച്ചവരോട് നിങ്ങളെ ഞാന്‍ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവര്‍ പരിഗണിക്കണം.

വിഡിയോയിൽ പറയുന്ന പ്രസക്ത ഭാഗങ്ങൾ…

മോശമായ തരത്തിൽ മാറ്റിയെടുത്ത എന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താൻ എനിക്ക് ധൈര്യമില്ലാത്തതിനാൽ, ഗുരുവായുരപ്പന്റെ കൈ പിടിച്ച് ഞാൻ അത് നടത്തി. വിവാഹത്തിന്റെ വീഡിയോ ക്ലിപ്പിന്റെ ഒരു ഭാഗം ഒരു ചിത്രമാക്കി, അത് പ്രചരിപ്പിച്ചു, ഇപ്പോൾ ഇത് വൈറലായി. ഇത് വൈറലാക്കിയ വ്യക്തിയോട് ഞാൻ ചോദിക്കട്ടെ, നിങ്ങളുടെ മനസ്സ് ഒരു കല്ലാണോ? നിങ്ങൾക്ക് വീട്ടിൽ ഒരു അമ്മ ഇല്ലേ? നിങ്ങളോടു ഒരിക്കലും ക്ഷമിക്കില്ല. സോഷ്യൽ മീഡിയ നല്ലതാണ്, പക്ഷേ ഇങ്ങനെ ആരോടും ചെയ്യരുത്, അത് പലരുടെയും ഹൃദയത്തെ തകർക്കും. അത് പ്രചരിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തവരെ ഞാൻ വെറുക്കുന്നു. ഇത് ചെയ്തവർ സ്ത്രീകളെ ബഹുമാനിക്കാൻ ശ്രമിക്കണം എന്നും താര കല്യാൺ പറയുന്നു.

Top