ജൂലി-2വിന്റെ അണിയറക്കാര്‍ക്കെതിരേ ആഞ്ഞടിച്ച് റായ് ലക്ഷ്മി..ആ ചിത്രത്തെ അശ്ലീലചിത്രമാക്കി മാര്‍ക്കറ്റ് ചെയ്തത് അണിയറക്കാര്‍ !

കൊച്ചി:തെന്നിന്ത്യന്‍ സുന്ദരി റായ് ലക്ഷ്മി ബോളിവുഡില്‍ അരങ്ങേറിയ ചിത്രമായിരുന്നു ജൂലി-2 എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. ചിത്രത്തിന്റെ പരാജയത്തിനു കാരണം അണിയറക്കാരാണെന്ന് തുറന്നു പറഞ്ഞ് റായ് ലക്ഷ്മി തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. നടി പറയുന്നതിങ്ങനെ.ഞാന്‍ പറയും ആ സിനിമ മാര്‍ക്കറ്റ് ചെയ്തതും പരസ്യം നല്‍കിയതും തെറ്റായ രീതിയിലാണ്. ഒരുപാട് ശ്രദ്ധ ആകര്‍ഷിക്കാനാണ് മാര്‍ക്കറ്റിംഗ് ടീം ശ്രമിച്ചതെങ്കിലും അത് എല്ലാം അബദ്ധത്തില്‍ ചെന്ന് ചാടി.

ആ സിനിമ ഒരു ഇറോട്ടിക്ക് ത്രില്ലറാണെന്ന പ്രതീതിയാണ് ട്രെയിലര്‍ ജനിപ്പിച്ചത്. ഇത് കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍നിന്ന് അകറ്റി നിര്‍ത്തി. ആ സിനിമയ്ക്ക് നല്ലൊരു സന്ദേശമുണ്ടായിരുന്നു.എന്റെ കഥാപാത്രവും മികച്ചതായിരുന്നു. സ്ത്രീകള്‍ സിനിമ കാണണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ, തെറ്റിദ്ധാരണകള്‍ സിനിമയുടെ വിജയത്തെ ബാധിച്ചു. എനിക്കതില്‍ നിരാശയൊന്നുമില്ല. ബോളിവുഡിലേക്ക് എനിക്ക് ഈ സിനിമയിലൂടെയാണ് എന്‍ട്രി കിട്ടിയത്. എന്നാല്‍ ഇപ്പോള്‍ നിരവധി ഓഫറുകളാണ് ബോളിവുഡില്‍ നിന്നു തന്നെ തേടിവരുന്നതെന്നും നടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളത്തിലേക്ക് ഏതാണ്ട് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരുന്നതിലുള്ള സന്തോഷവും റായ് ലക്ഷ്മി പങ്കുവെച്ചു. സേതുവിന്റെ ആദ്യ സംവിധാന സംരംഭം കുട്ടനാടന്‍ ബ്ലോഗില്‍ മമ്മൂട്ടിയുടെ നായികയായാണ് ലക്ഷ്മി മലയാളത്തിലേക്ക് മടങ്ങി വരുന്നത്. ഇതിന് മുന്‍പ് മറ്റൊരു മമ്മൂട്ടി ചിത്രത്തില്‍ നായികയുടെ വേഷം ഓഫര്‍ ചെയ്തിരുന്നുവെങ്കിലും ജൂലി 2 വിന്റെ ഷൂട്ടിംഗ് തിയതിയുമായി കൂട്ടിമുട്ടിയതു കൊണ്ട് ആ സിനിമ ചെയ്യാന്‍ സാധിച്ചില്ലെന്നും റായ് ലക്ഷ്മി പറഞ്ഞു.

Top