ഒറ്റ രാത്രി മാത്രമായി കൂടെക്കഴിയാന്‍ താത്പര്യമില്ല: റായി ലക്ഷ്മി; ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് പലരും കളിയാക്കിയിട്ടുണ്ടെന്നും താരം

ചെന്നൈ: ബോഡി ഷയിമിംഗ് ഏറ്റുവാങ്ങിയതിനെക്കുറിച്ച് പ്രശസ്ത ചലച്ചിത്രതാരം റായി ലക്ഷ്മി. തന്റെ ശരീരത്തെപ്പറ്റി പലരും പരിഹാസപൂര്‍വ്വം സംസാരിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തിട്ടുണ്ട്. ഇതേ കാരണത്താല്‍ ഏറെപ്പേര്‍ സ്നേഹിക്കുകയും ചെയ്തു. അതുകൊണ്ട് സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ലെന്നും താരം പറയുന്നു.

ശരീരത്തിന്റെ വലിപ്പം അസ്വസ്ഥമാക്കിയിട്ടില്ല. അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്.അക്കാര്യത്തെ കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നും റായി ലക്ഷ്മി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒറ്റ രാത്രി കൂടെക്കഴിയലിനോട് (വണ്‍ നൈറ്റ് സ്റ്റാന്‍ഡ്) തനിക്ക് യോജിപ്പില്ലെന്നും അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും റായ് ലക്ഷ്മി പറയുന്നു. മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണിത്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും അത് പിന്തുടരാന്‍ ആഗ്രഹമില്ല. അപരിചിതനുമൊത്ത് കഴിയുക പ്രയാസമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിലുള്ള അടുപ്പം സൂക്ഷിക്കാറില്ല. നമുക്ക് സ്നേഹവും വിശ്വാസവും വേണമെന്നും താരം പറയുന്നു.

Top