റായി ലക്ഷ്മി ഇന്ന് ബോളിവുഡിലെ മുന്തിയ ഗ്ലാമര്‍ താരമാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം തകര്‍ത്ത് അഭിനയിച്ച താരത്തിനും മുകളിലായി. മലയാളത്തിലെ പഴയ ഇമേജ് പാടെ ഉപേക്ഷിച്ച് യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഗ്ലാമര്‍ വേഷത്തിലാണ് റായി ലക്ഷ്മി തന്റെ ആദ്യ ഹിന്ദി ചിത്രമായ ജൂലി 2 വില്‍ പ്രത്യക്ഷപ്പെടുന്നത്.
അതീവ ഗ്ലാമറസായ ജൂലിയിലെ റായിയുടെ ചിത്രങ്ങളും ഗ്ലാമര്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍, ആരാധകരെ ആവേശത്തിലാക്കുന്ന ഈ രംഗങ്ങളിലെ അഭിനയം അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് റായ് ലക്ഷ്മി.
‘എനിക്കറിയില്ല ഞാന്‍ അതിനെ കുറിച്ച് സംസാരിക്കണമോയെന്ന്. ആലോചിക്കാവുന്നതിനപ്പുറത്തുള്ള ഒരു രംഗം എനിക്ക് ജൂലിയില്‍ അഭിനയിക്കേണ്ടി വന്നു. പ്രേക്ഷകന് സ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്. എന്റെ കഥാപാത്രത്തിന്, അവള്‍ക്കൊട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. എനിക്കൊട്ടും തൃപ്തിയില്ലാത്ത ഒരു അന്തരീക്ഷമായിരുന്നു. വളരെ മനോഹരമായി എടുത്ത രംഗമാണത്. ഇപ്പോള്‍ പോലും ആ രംഗത്തെ കുറിച്ചാലോചിക്കുമ്പോള്‍ എനിക്ക് വല്ലാത്ത അറപ്പാണ്.’-ലക്ഷ്മി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ദീപക് ശിവ്ദാസനിയാണ് ത്രില്ലര്‍ ചിത്രമായ ജൂലി സംവിധാനം ചെയ്യുന്നത്. 2004-ല്‍ ദീപകിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജൂലിയുടെ രണ്ടാം ഭാഗമാണിത്. രവി കിഷന്‍, ആദിത്യ ശ്രീവാസ്തവ, രതി അഗ്നിഹോത്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മുംബൈ, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ജൂലി 2 നവംബര്‍ 24-ന് തിയറ്ററുകളിലെത്തും.