കാവ്യയും കുടുങ്ങി !..പൾസർ സുനിക്ക് കാവ്യയുടെ കടയുമായുള്ള ബന്ധം തെളിയിക്കപ്പെട്ടാൽ ദിലീപ് കേസിൽ പ്രതിയാകും..കാവ്യാ മാധവന്റെ കടയിൽ റെയ്‌ഡിന്റെ ലക്ഷ്യം നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കണ്ടെത്തൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടി കാവ്യയും കുടുങ്ങുന്നു …? പിന്നാലെ സിനിമാ താരം കാവ്യമാധവന്റെ കൊച്ചയിലെ ബ്യൂട്ടിക്കിൽ പൊലീസ് നടത്തിയ റെയ്ഡിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്നു റിപ്പോർട്ട്. ഓൺലൈനിലൂടെ മാത്രം ഇടപാട് നടത്തിയിരുന്ന കാവ്യയുടെ ബൊട്ടിക് വൻ തോതിൽ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ പ്രസിദ്ധീകരിക്കുന്ന വിവിധ ഓൺലൈൻമാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്തു വിട്ടിരിക്കുന്നത്.ഫാഷൻ ഡിസൈനറായ തന്റെ സഹോദരനു വേണ്ടിയാണ് കാവ്യ ലക്ഷ്യയെന്ന പേരിൽ സ്ഥാപനം ആരംഭിച്ചത് തന്നെ.എന്നാലിപ്പോൾ നടിയുടെ കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വ്യാപാര സ്ഥാപനത്തിൽ പൊലീസ് നടത്തിയ റെയ്ഡാണ് ഏറ്റവും പുതിയ ചർച്ചാവിഷയം. കേസിൽ ‘മാഡം’ ഉണ്ടെന്ന മൊഴികൾ പുറത്തുവരുമ്പോഴാണ് കാവ്യയുടെ സ്ഥാപനത്തിൽ റെയ്ഡ് വിവരം മനോരമ വാർത്തയാക്കുന്നത്. കാവ്യാമാധവന്റെ സ്ഥാപനത്തിലാണ് പൊലീസ് ഇന്നലെ പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്. മാത്രമല്ല പൾസർ സുനിക്ക് കാവ്യയുടെ കടയുമായുള്ള ബന്ധം തെളിയിക്കപ്പെട്ടാൽ ദിലീപ് കേസിൽ പ്രതിയാകും..
പൾസർ സുനി എഴുതിയ കത്തിൽ കാക്കനാട്ടെ വ്യാപാര സ്ഥാപനത്തെ കുറിച്ച് പരമാർശിക്കുന്നുണ്ട്. ഇതേ തുടർന്നായിരുന്നു റെയ്ഡ്. ഭാര്യയുടെ സ്ഥാപനത്തിലേക്ക് അന്വേഷണം നീണ്ടത് ദിലീപിനെ ഏറെ വെട്ടിലാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച ശേഷം കാക്കനാട്ടെ കടയിൽ എത്തിയെന്ന് സുനിയും മൊഴി നൽകിയിട്ടുണ്ട്. ഒളിവിൽ പോകുന്നതിന് മുമ്പാണ് സുനി ഇവിടെ എത്തിയത്. ദിലീപ് ഉണ്ടോയെന്ന് അറിയാനിയുന്നു ഇതെന്നാണ് മൊഴി. എന്നാൽ ആലുവയിലാണെന്നാണ് പൾസറിന് കിട്ടിയ മറുപടി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ എഡിജിപി ബി സന്ധ്യയാണ് റെയ്ഡിന് നിർദ്ദേശം നൽകിയത്. അതീവ രഹസ്യമായി നടന്ന പരിശോധനയിൽ വിശ്വസ്തരെ മാത്രമേ പോകാൻ അനുവദിച്ചുമുള്ളൂ. ഇവിടെ നിന്ന് തെളിവ് വല്ലതും കിട്ടിയോ എന്ന് പൊലീസ് വെളിപ്പെടുത്തുന്നുമില്ല.KAVYA1
മൊഴിയെടുക്കുമ്പോൾ ദിലീപിനോടും ഈ വിവരങ്ങൾ പൊലീസ് ചോദിച്ചിരുന്നു. ദിലീപ്-കാവ്യ വിവാഹത്തിന് മുമ്പാണ് ഈ സ്ഥാപനം തുടങ്ങിയത്. പൾസറിന്റെ മൊഴിയിൽ സത്യമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കാക്കനാട്ടെ സ്ഥാപനത്തിൽ പൾസർ എത്തിയെന്ന് ഉറപ്പിക്കാൻ പൊലീസിനായാൽ ദിലീപിനെ കേസിൽ പ്രതിയാക്കും. സംഭവത്തിൽ കാവ്യാമാധവന് പങ്കുണ്ടോ എന്ന തരത്തിലുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെടാൻ സാധ്യതയുള്ള എല്ലാ സാധ്യതയും അന്വേഷണ വിധേയമാക്കും. കാവ്യാമാധവനുമായുള്ള വിവാഹത്തോടെയാണ് ആക്രമിക്കപ്പെട്ട നടിയുമായി തെറ്റിയതെന്ന് ദിലീപ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലും നടിയുടെ കടയിലെ റെയ്ഡിന് ഏറെ പ്രസക്തിയുണ്ട്. ആക്രമിക്കപ്പെടുമ്പോൾ നടിയുടെ ക്വട്ടേഷനാണ് നടപ്പാക്കുന്നതെന്ന് പൾസർ പറഞ്ഞതായി പീഡിപ്പിക്കപ്പെട്ട നടിയും പൊലീസിന് മൊഴി നൽകിയിരുന്നു. അതു കൊണ്ട് കൂടിയാണ് മാഡം എന്ന പരാമർശത്തിൽ അന്വേഷണം കടുപ്പിക്കുന്നതും. കേസുമായി ബന്ധപ്പെട്ട് താര സംഘടന നടത്തുന്ന ഇടപെടലും അന്വേഷണത്തെ ദിലീപിൽ നിന്ന് അകറ്റുന്നില്ലെന്നാണ് പുറത്തുവരുന്ന സൂചന.

ദിലീപ് പൊലീസിന് മൊഴി നൽകിയതോടെയാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സൂചന ശക്തമായത്. സോളാർ കേസ് അഭിഭാഷകൻ ഫെനി ബാലകൃഷ്ണനാണ് തന്നെ വിളിച്ച് ഗൂഢാലോചനയുണ്ടെന്ന സൂചനകൾ നൽകിയതെന്ന് ദിലീപ് പറഞ്ഞു. ഫെനി ബാലകൃഷ്ണൻ ഇത് സ്ഥിതീകരിക്കുകയും ചെയ്തു. ഒളിവിൽ കഴിയവെ കീഴടങ്ങാനായാണ് സുനി തന്റെ സഹായം തേടിയെത്തിയതെന്ന് ഫെനി ബാലകൃഷ്ണൻ പറഞ്ഞു. മനോജ്, മഹേഷ് എന്നിങ്ങനെയാണ് കാണാൻ വന്നവർ പേര് പറഞ്ഞത്. ഒരാൾ തമിഴ് മലയാളമാണ് സംസാരിച്ചത്. ചെങ്ങന്നൂരിൽ വച്ചാണ് ഇവരെ കണ്ടത്. മവേലിക്കര കോടതിയിൽ കീഴടങ്ങാൻ സഹായിക്കാമെന്ന് അവരോട് പറഞ്ഞു. അന്ന് മാവേലിക്കരയിൽ ഹർത്താലായിരുന്നു. ‘മാഡ’ത്തോട് ചോദിക്കട്ടെയെന്ന് പറഞ്ഞ് ഇവർ പോയി. ഇതോടെ ഗൂഢാലോചനയുടെ സൂചന തോന്നിയെന്നും മാധ്യമങ്ങളിൽ ദിലീപിന്റെ പേര് ഉയർന്ന് വന്നതിനാൽ ദിലീപിനെ വിളിച്ച് ഫെനി സൂചന നൽകുകയായിരുന്നു. ഇത് ശരിയാണെങ്കിൽ ‘മാഡം’ ആരാണെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ മുന്നിലുള്ള വെല്ലുവിളി. ഇതിനിടെയാണ് കാവ്യയുടെ സ്ഥാപനത്തിലെ റെയ്ഡ് എത്തുന്നത്.നടൻ ദിലീപിനെ കേസുമായി ബന്ധപ്പട്ട് പൊലീസ് കഴിഞ്ഞദിവസം 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇനിയും ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. താരസംഘടനയായ അമ്മയുടെ വാർഷിക യോഗത്തിൽ ദിലീപിനെ ഭൂരിഭാഗം താരങ്ങളും പിന്തുണച്ചിരുന്നു. ഇതിൽ വനിതാ താരങ്ങളുടെ സംഘടന അതൃപ്തിയും അറിയിച്ചു. ദിലീപിനെ പിന്തുണച്ച് സംസാരിച്ച ഇടത് ജനപ്രതിനിധികളായ ഇന്നസെന്റിനെതിരെയും മുകേഷിനെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top