നാദിര്‍ഷ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം.അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ? വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസന്വേഷണം സിനിമാ തിരക്കഥ പോലെയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. നടിയെ അക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം.നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നുതീരുമെന്ന് ഹൈക്കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്നും ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണോ, കേസിലെ അന്വേഷണം പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കുമെന്നും കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് എന്തിനുവേണ്ടിയെന്നും കോടതി ചോദിച്ചു. നാദിര്‍ഷ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അറസ്റ്റ് ചെയ്യാനാണെന്ന ഭീതിയിലാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ 13നു പരിഗണിക്കുന്നതിനായി മാറ്റിയ കോടതി, അറസ്റ്റ് തടയണമെന്ന ആവശ്യം അന്ന് തള്ളിയിരുന്നു. ഇതിനിടയില്‍ ചികിത്സതേടി ആശുപത്രിയില്‍ പ്രവേശിച്ച നാദിര്‍ഷായെ ഞായറാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്തു.ഞായറാഴ്ച രാത്രി 9.30 ഓടു കൂടിയാണ് നാദിര്‍ഷാ സ്വകാര്യ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് വാങ്ങിയത്. സാധാരണ ഞായറാഴ്ചകളില്‍ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് പതിവില്ലാത്തതാണെന്നും എന്നാല്‍ പ്രത്യേക അപേക്ഷയെ തുടര്‍ന്നാണു നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.kavya M dileep nadhirsha

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി നാളെയാണ് നല്‍കാനിരിക്കുന്നത്. നാദിര്‍ഷയുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ കൂടി പരിഗണിച്ചശേഷം ദിലീപിന്റെ ജാമ്യഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.നേരത്തെ രണ്ടുതവണ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ ബെഞ്ചായിരിക്കും ഇത്തവണയും ദിലീപിന്‍റെ ജാമ്യത്തില്‍ തീരുമാനമെടുക്കുന്നത്. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായെന്നും ഇനിയും ജാമ്യം തടയരുതെന്നുമായിരിക്കും പ്രതിഭാഗം ആവശ്യപ്പെടുന്നതും. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ജയിലഴിക്കുളളിലായിട്ട് ഇപ്പോള്‍ രണ്ടുമാസത്തിലേറെയായി.

ഇതിനിടെ അച്ഛന്റെ ശ്രാദ്ധത്തിനായി ദിലീപിന് ജയിലിന് പുറത്തിറങ്ങാന്‍ അനുമതി കൊടുത്തതിന് പിന്നാലെ മുന്‍നിര താരങ്ങളും സംവിധായകരും ജയിലിലെത്തിയിരുന്നു. കൂടാതെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാനുളള നീക്കങ്ങളും സജീവമാണ്. ഇതിന് പുറമെ ദിലീപ് നായകനായ രാമലീല ഈ മാസം 28ന് തിയേറ്ററുകളിലെത്തും. ഇത്തരത്തില്‍ അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നത് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കുമെന്നാണ് അറിയുന്നത്.

 

Top