രാജസ്ഥാനില്‍ ബിജെപി പൊട്ടിത്തെറിയുടെ വക്കില്‍. ഉപതെരെഞ്ഞെടുപ്പില്‍ നേരിട്ട കനത്തപരാജയത്തിന് പിന്നാലെയാണ് ബിജെപിയില്‍ കലാപമുണ്ടായത്. മുഖ്യമന്ത്രിയെ പുറത്താക്കണമെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം.
ഉപതോരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉപതെരെഞ്ഞുടുപ്പ് നടന്ന അജ്മീര്‍ ,അല്‍വാര്‍ ലോക്‌സഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഗഢ് നിയമസഭാ മണ്ഡലത്തിലും ബിജെപിയെ കോണ്‍ഗ്രസ് തറ പറ്റിച്ചിരിന്നു . നഷ്ട്ടപ്പെട്ട മൂന്നു സീറ്റും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു .
ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ വസുന്ധര രാജ വിരുദ്ധ ക്യാമ്പ് ഉപതെരെഞ്ഞടുപ്പ് ഫലം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിയെ പുറത്താക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഞായറാഴ്ച്ച നടന്ന ബിജെപി എംഎല്‍എമാര്‍ പങ്കെടുത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സര്‍ക്കാര്‍ തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരണമെന്ന് ഓര്‍മിപ്പിച്ച വസുന്ധര എം എല്‍ എമാരോട് വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു .