മന്ത്രിസഭാ പുനഃസംഘടന: സച്ചിന്‍ പൈലറ്റിന്റെ സമ്മർദം ഫലിച്ചു, അശോക് ഗെഹ്ലോത് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ സ്ഥാനം രാജിവെച്ചു

ജയ്പൂര്‍: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജസ്ഥാനിലെ അശോക് ഗെഹ്ലോത് മന്ത്രിസഭയിലെ മൂന്ന് മുതിര്‍ന്ന മന്ത്രിമാര്‍ സ്ഥാനം രാജിവെച്ചു. റവന്യൂ മന്ത്രി ഹരീഷ് ചൗധരി, മെഡിക്കല്‍ ആരോഗ്യ മന്ത്രി ഡോ.രഘു ശര്‍മ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊസ്താര എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.

മന്ത്രിസഭാ പുനഃസംഘടനയില്‍ ഒരു നേതാവിന് ഒരു പദവി എന്ന തത്വം പാലിക്കാനാണ് തീരുമാനം. ഗെഹ്ലോത് മന്ത്രിസഭയില്‍ നിലവില്‍ ഒമ്പത് ഒഴിവുകളാണ് ഉള്ളത്. സച്ചിന്‍ പൈലറ്റ് അനുഭാവികളായ നാലോ അഞ്ചോ പേര്‍ പുനഃസംഘടനയില്‍ മന്ത്രിമാരായേക്കും. രാജിവെച്ച മൂന്ന് മന്ത്രിമാര്‍ക്കും പാര്‍ട്ടി ചുമതലകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. ദൊസ്താര നിലവില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. രഘു ശര്‍മയ്ക്ക് ഗുജറാത്തിന്റെ ചുമതലയും ഹരീഷ് ചൗധരിക്ക് പഞ്ചാബിന്റെ ചുമതലയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സച്ചിന്‍ പൈലറ്റിന്റെ തുടര്‍ച്ചയായ സമ്മര്‍ദത്തിനൊടുവിലാണ്‌ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഗെഹ്ലോത് തയ്യാറായത്. ഗെഹ്ലോതിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കമാന്‍ഡ് സച്ചിന്‍ പൈലറ്റ് അനുഭാവികളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനഃസംഘടന നടത്താമെന്ന് സമ്മതിക്കുകയായിരുന്നു.

2023 തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സച്ചിന്‍ പറഞ്ഞത്.

Top