രാജസ്ഥാൻ കോൺഗ്രസ് പിളർപ്പിലേക്ക്..നിയമസഭാ കക്ഷി യോഗം റദ്ദാക്കി, ഗെലോട്ടിനേയും സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചു.ഗെലോട്ടിനെ ഒതുക്കാൻ കഴിയാതെ സോണിയ കോൺഗ്രസ്

ജയ്‍പൂര്‍: മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനത്തിലേക്കെത്താനാകാതെ രാജസ്ഥാന്‍ കോണ്‍ഗ്രസ്. എംഎല്‍എമാര്‍ അതൃപ്തരാണെന്നും കാര്യങ്ങള്‍ തന്റെ കയ്യിലല്ലെന്നും ഗെഹ്‌ലോട്ട് കെ സി വേണുഗോപാലിനെ അറിയിച്ചു.രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നിയമസഭാകക്ഷി യോഗം റദ്ദാക്കി. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ വിളിപ്പിച്ചു. അശോക് ഗെലോട്ടിനേയും, സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചു. യോഗം റദ്ദാക്കിയതിന് പിന്നാലെ അശോക് ഗെലോട്ടുമായി കെ സി വേണുഗോപാല്‍ സംസാരിച്ചു. കാര്യങ്ങൾ തൻ്റെ നിയന്ത്രണത്തിലല്ലെന്നാണ് അശോക് ഗെലോട്ട് കെ സി വേണുഗോപാലിനോട് പറഞ്ഞത്.

രാത്രി വൈകിയും ചര്‍ച്ചകളും അസ്വാരസ്യങ്ങളും തുടരുന്നതിനിടെ സോണിയാ ഗാന്ധിയും ഇടപെടുകയാണ്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റിന്റെ നീക്കം പാളിയതോടെ ഗെഹ്‌ലോട്ട് പക്ഷ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദേശം നല്‍കി. അശോക് ഗെഹ്‌ലോട്ട്, നിരീക്ഷകര്‍ എന്നിവരുമായി നാല് എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2020 ല്‍ സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയ നേതാവ് മുഖ്യമന്ത്രി ആകണമെന്ന ആവശ്യമാണ് ഗെഹ്ലോട്ട് എംഎല്‍എമാര്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ട് തുടരണം അല്ലെങ്കില്‍,സിപി ജോഷിയെ പരിഗണിക്കണം എന്നാണ് ഗെഹ്ലോട്ട് പക്ഷം ഹൈക്കമാന്റിന് മുന്നില്‍ നല്‍കിയ ഫോര്‍മുല.

അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഗാന്ധി കുടുംബത്തിന്‍റെ ശ്രമം. ഗെലോട്ട് പക്ഷത്തുള്ള ചില എംഎല്‍എമാര്‍ സച്ചിനെ പിന്തുണക്കുമെന്ന സൂചന കിട്ടിയതോടെയാണ് നിയമസഭ കക്ഷിയോഗം വിളിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. എന്നാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

92 എംഎല്‍എമാരുടെ പിന്തുണ അശോക് ഗെലോട്ട് പക്ഷം അവകാശപ്പെട്ടു. മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം വ്യക്തമാക്കി. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയെന്ന ഭീഷണിയും എംഎല്‍എമാര്‍ മുഴക്കി. പിന്നാലെ യോഗം ആരംഭിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ ഹൈക്കമാന്‍ഡ് തീരുമാനപ്രകാരം യോഗം റദ്ദാക്കുകയായിരുന്നു.

Top