അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന് ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന് ബി​ജെ​പി.ഭയന്ന ഗെ​ഹ്‌​ലോ​ട്ട് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.

ജ​യ്പു​ർ:ആഗസ്റ്റ് 14ന് രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ചേരാനിരിക്കുകയാണ്. വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റും ഒപ്പമുളള എംഎല്‍എമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തേക്കുമോ എന്നുളള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.അതേസമയം മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​തീ​ഷ് പൂ​നി​യ. ഗെ​ഹ്‌​ലോ​ട്ടി​ന് ത​ന്‍റെ മ​ന്ത്രി​മാ​രെ​യും എം​എ​ൽ​എ​മാ​രെ​യും വി​ശ്വാ​സ​മി​ല്ലെ​ന്ന് സ​തീ​ഷ് പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നു​ള്ള അം​ഗ​ബ​ലം ഗെ​ഹ്‌​ലോ​ട്ടി​നി​ല്ല. സ​ർ​ക്കാ​ർ ജ​യ്സാ​ൽ​മീ​രി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രെ​യും എം​എ​ൽ​എ​മാ​രെ​യും വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഹോ​ട്ട​ലി​ൽ പാ​ർ​പ്പി​ക്കി​ല്ലാ​യി​രു​ന്നു. ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഗെ​ഹ്‌​ലോ​ട്ടി​ന് ന​ന്പ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ക​ല​ഹ​മാ​ണ് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​രു​ക​യാ​ണ്. അ​പ്പോ​ൾ എം​എ​ൽ​എ​മാ​ർ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നും പൂ​നി​യ കു​റ്റ​പ്പെ​ടു​ത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് സച്ചിന്‍ പൈലറ്റ് ക്യാംപ് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. അതിനിടെ വിമതരെ തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനുവദിച്ചതിന് പിന്നാലെ തനിക്കൊപ്പമുളള എംഎല്‍എമാരെ ജയ്‌സാല്‍മീറിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് അശോക് ഗെഹ്ലോട്ട്. തനിക്കൊപ്പമുളള എംഎല്‍എമാര്‍ക്ക് ബിജെപി കൂടുതല്‍ പണം ഓഫര്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്.

മറുവശത്ത് സച്ചിന്‍ പൈലറ്റും വിമതരും ആഴ്ചകളായി ഹരിയാനയിലെ റിസോര്‍ട്ടില്‍ തുടരുകയാണ്. വിപ്പ് നല്‍കിയാല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തും എന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പൈലറ്റ് ക്യാംപിലെ എംഎല്‍എ ആയ ഗജേന്ദ്ര സിംഗ് ശക്തിവത് പറഞ്ഞത് നിയമസഭയില്‍ പങ്കെടുക്കുമെന്നാണ്. സ്വീകരിക്കാന്‍ തയ്യാർ എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഉറപ്പൊന്നുമില്ല. അതിനിടെയാണ് വിമതരെ തിരികെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഗെഹ്ലോട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡ് വിമതര്‍ക്ക് മാപ്പ് നല്‍കുകയാണ് എങ്കില്‍ അവരെ സ്വീകരിക്കുമെന്ന് ഗെഹ്ലോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി.

ഒരു ഘട്ടത്തില്‍ സച്ചിന്‍ പൈലറ്റിനേയും വിമതരേയും ഗെഹ്ലോട്ട് കടന്നാക്രമിച്ചിരുന്നു. സച്ചിന്‍ പൈലറ്റിനെ ഒന്നിനും കൊളളാത്തവന്‍ എന്നടക്കം ഗെഹ്ലോട്ട് വിളിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ വിമതര്‍ക്ക് നേരെയുളള നിലപാട് ഗെഹ്ലോട്ട് മയപ്പെടുത്തിയിരിക്കുകയാണ് എന്നാണ് വ്യക്തമാകുന്നത്. വിമതരുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എന്ത് പറഞ്ഞാലും അത് അനുസരിക്കാന്‍ തയ്യാറാണ് എന്ന് ഗെഹ്ലോട്ട് പറഞ്ഞു. മൂന്ന് തവണ താന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായതിന്റെ ക്രഡിറ്റ് പാര്‍ട്ടിക്കാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. തങ്ങള്‍ക്ക് ആരോടും വഴക്കില്ലെന്ന് ഗെഹ്ലോട്ട് പറഞ്ഞു. ഇതൊരു ജനാധിപത്യ രാജ്യമാണ്.

പോരാട്ടം നടക്കേണ്ടത് ആശയങ്ങളുടേയും നയങ്ങളുടേയും പദ്ധതികളുടേയും പേരിലായിരിക്കണം. അല്ലാതെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി ആയിരിക്കരുത് എന്നും ഗെഹ്ലോട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും ഗെഹ്ലോട്ട് ആഞ്ഞടിച്ചു. ഈ തമാശ അവസാനിപ്പിക്കണമെന്ന് ഗെഹ്ലോട്ട് മോദിയോട് ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ മോദി ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യം തന്നെ അപകടത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ തന്റെ സര്‍ക്കാരിന് പിറകെ ആണെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്റെ എംഎല്‍എമാരുടെ വില കൂടിയിരിക്കുകയാണ്. എംഎൽഎമാർക്ക് വില കൂടി ആദ്യം 10 മുതല്‍ 15 കോടി വരെയാണ് ഒരു എംഎല്‍എയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ എത്ര വേണമെങ്കിലും നല്‍കാം എന്നതാണ് അവസ്ഥയെന്നും ഗെഹ്ലോട്ട് പരിഹസിച്ചു. ഗെഹ്ലോട്ടും നേതാക്കളും സംസ്ഥാന തലസ്ഥാനത്ത് തന്നെ തുടരുകയാണ്. തനിക്കൊപ്പമുളള എംഎല്‍എമാരെ നിയമസഭാ സമ്മേളനം വരെ ഒരുമിച്ച് തന്നെ നിര്‍ത്തുക എന്ന വലിയ വെല്ലുവിളിയാണ് ഗെഹ്ലോട്ടിന് മുന്നിലുളളത്.

Top