സത്താറിന്‍റെ കുടുംബം തകർത്തതിലുള്ള വൈരാഗ്യമാണ് രാജേഷിന്‍റെ കൊലപാതകത്തിന് കാരണം.അലിഭായ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം:രാജേഷിനെ തന്‍റെ നേതൃത്വത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമപ്രതി അലിഭായി .രാജേഷിന്‍റെ കൊലപാതകത്തിനു കാരണം ഖത്തറിൽ തന്‍റെ ജിംനേഷ്യത്തിന്‍റെ ഉടമയായ സത്താറിന്‍റെ കുടുംബം തകർത്തതിലുള്ള വൈരാഗ്യമാണ് എന്നും അലിഭായ് പോലീസിനോട് സമ്മതിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ഇതിന് ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചുവെന്നും ഇയാൾ പോലീസിന് മൊഴി നൽകി.സാലിഹ് ബിന്‍ ജലാലാണ് അലിഭായ് എന്നേ പേരില്‍ അറിയപ്പെടുന്നത്. ഇയാള്‍ ഓച്ചിറ സ്വദേശിയാണ്. പോലീസ് ഇയാളുടെ വിസ റദ്ദാക്കുന്നതിനു ശ്രമച്ചതിനെ തുടര്‍ന്ന് അലിഭായ് തിരിച്ച് നാട്ടിലെത്തിയത്.കേസില്‍ നേരെത്ത കൊല്ലം സ്വദേശി സനുവിനെ പോലീസ് പിടികൂടിയിരുന്നു.ക്വട്ടേഷന്‍ സംഘത്തിന് താവളമൊരുക്കിയ ആളാണ് സനുവെന്നും ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു

തന്‍റെ സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഖത്തറിൽ നിന്ന് നാട്ടിലെത്താൻ വിമാന ടിക്കറ്റിന് പണം നൽകിയത് സത്താറാണ്. തനിക്ക് വിദേശത്ത് ജോലി നൽകിയ സത്താറിനോടുള്ള കൂറുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും അലിഭായ് പോലീസിനോട് സമ്മതിച്ചു. കേസിലെ മുഖ്യപ്രതിയായ അലിഭായ് പോലീസ് പിടിയിലായെങ്കിലും ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ അപ്പുണ്ണി ഇപ്പോഴും ഒളിവിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ മുഖ്യപ്രതി കുറ്റം സമ്മതിച്ചതോടെ ഇയാളെ ഇന്ന് തന്നെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കം പോലീസ് തുടങ്ങി. കനത്ത പോലീസ് കാവലിലായിരിക്കും ഇയാളെ തെളിവെടുപ്പിന് കൊണ്ടുവരിക. അതേസമയം ഒളിവിൽ തുടരുന്ന അപ്പുണ്ണിക്ക് വേണ്ടി പോലീസ് തെരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കി രാജേഷിനെ അക്രമി സംഘം മടവൂർ ജംഗ്ഷനു സമീപത്തെ സ്റ്റുഡിയോയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്‍റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്‍റെ ഭർത്താവാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതിനു പിന്നിലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.കായംകുളം, എറണാകുളം എന്നിവിടങ്ങളിലുള്ള ക്വട്ടേഷൻ സംഘങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനവുമായാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമി സംഘം എത്തുന്ന സമയത്ത് രാജേഷ് വിദേശത്തുള്ള വനിതാ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ യുവതിയിൽ നിന്നും നിർണായക വിവരങ്ങൾ പോലീസ് ലഭിച്ചിട്ടുണ്ട്.

 

 

Top